ഫിൻഫിഷ് കൃഷി പദ്ധതിയിൽ വിളവെടുപ്പ് ആരംഭിച്ചപ്പോൾ
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഫിൻഫിഷ് കൃഷി പദ്ധതിയിൽ വിളവെടുപ്പ് ആരംഭിച്ചു. പ്രാദേശികമായി കൊഫർ എന്നറിയപ്പെടുന്ന മീനാണ് പദ്ധതിയിൽ വിളവെടുക്കുന്നത്. ഒമാൻ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലത്തിെൻറ സഹകരണത്തോടെ നടത്തപ്പെട്ട പദ്ധതിയാണിത്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട അക്വാകൾചർ പദ്ധതിയാണിത്. കൃഷിരീതിക്ക് വലിയ പ്രാധാന്യമുണ്ടെന്നും മത്സ്യകൃഷിയിൽ പുതിയ രീതി കൊണ്ടുവരാൻ ഇതിലൂടെ സാധ്യമായതായും പ്രദേശത്തിെൻറ സാമ്പത്തികരംഗത്തെ ഉത്തേജിപ്പിക്കാൻ പദ്ധതിക്ക് സാധ്യമായതായും മുസന്ദം ഗവർണറും മന്ത്രിയുമായ സയ്യിദ് ഇബ്രാഹീം ബിൻ സൈദ് അൽ ബുസൈദി പറഞ്ഞു.
പൈലറ്റ് പ്രോജക്ടിെൻറ വിളവെടുപ്പാണ് ആരംഭിച്ചതെന്നും ഭാവിയിൽ കൂടുതൽ സമാനപദ്ധതികൾക്കുള്ള അടിത്തറയാണ് ഇതിലൂടെ രൂപപ്പെട്ടതെന്നും കൃഷി-ഫിഷറീസ് ഗവേഷണകേന്ദ്രം ഡയറക്ടറും പദ്ധതിയുടെ മേധാവിയുമായ എൻജിനീയർ ജാസിം ബിൻ മുഹമ്മദ് അൽ ഷുഹി പറഞ്ഞു. വളരെ കുറച്ച് സമയത്തിനുള്ളിൽ മികച്ച വിളവ് ലഭിക്കാൻ പദ്ധതിയിലൂടെ സാധ്യമായതായാണ് വിലയിരുത്തപ്പെടുന്നത്. ആകെ 50 ടൺ മത്സ്യമാണ് ഇതിലൂടെ ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.