ഒമാൻ നാഷനൽ സാഹിത്യോത്സവിൽ ജേതാക്കളായ മസ്കത്ത് സോൺ
മസ്കത്ത്: കലാലയം സാംസ്കാരികവേദി പതിനഞ്ചാമത് ഒമാൻ നാഷനൽ സാഹിത്യോത്സവ് ബൗഷറിൽ സമാപിച്ചു. 61 മത്സര ഇനങ്ങളിലായി 11 സോണുകൾ മാറ്റുരച്ചു. മസ്കത്ത് , സീബ്, ബൗഷർ സോണുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സലാല, നിസ്വ, ബർക, സൊഹാർ, ബുറൈമി സൂർ , ജഅലാൻ, ഇബ്ര , സീബ്, ബൗഷർ, മസ്കത്ത് സോണുകളിൽ നിന്ന് 400 ലേറെ പ്രതിഭകളാണ് സാഹിത്യോത്സവിൽ മാറ്റുരച്ചത്. കലാപ്രതിഭയായി റൈഹാൻ അൻസാരി സലാല, സർഗ പ്രതിഭയായി ആബിദ് കുണിയ സീബ്, ശർത്തജ ഷഹദിയ ബർക എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. രാത്രി നടന്ന സാംസ്കാരിക സമ്മേളനം കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ടി.ഡി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.സി ഒമാൻ നാഷനൽ ചെയർമാൻ വി.എം. ശരീഫ് സഅദി മഞ്ഞപ്പറ്റ അധ്യക്ഷതയിൽ എസ്.വൈ.എസ് കേരള ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി പ്രഭാഷണം നടത്തി. അബ്ദുൽ ഹമീദ് ആദം അൽ ശൈഖ് , മുസ്തഫ കാമിൽ സഖാഫി, ഇഖ്ബാൽ ബർക,
എൻ.ഒ. ഉമ്മൻ, മമ്മൂട്ടി, അബ്ദുൽ ലത്തീഫ് ഹാജി, മുനീബ് ടി.കെ കൊയിലാണ്ടി, സയ്യിദ് സാകിബ് ജിഫ്രി എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ് ചാവക്കാട്, ശഫീഖ് ബുഖാരി, നിയാസ് കെ. അബു, ഹംസ ഹാജി, അബ്ദുൽ റാസിഖ് ഹാജി, ജാഫർ സഅദി പാക്കണ സന്നിഹിതരായി. ശിഹാബ് പയ്യോളി സ്വാഗതവും ശിഹാബ് കാപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.