റമദാനിൽ പുഞ്ചിരിതൂകി ‘കോൺവോയ് ഓഫ് ഗുഡ്‌നസ്’ 1,400 കുടുംബങ്ങൾക്ക് ലുലു ഒമാന്റെ സഹായഹസ്തം

മസ്‌കത്ത്: പരിശുദ്ധ റമദാൻ മാസത്തിൽ കാരുണ്യത്തിന്റെയും കരുതലിന്റെയും പങ്കിടലിന്റെയും ആത്മാവ് ഉയർത്തിപ്പിടിച്ച് ലുലു ഒമാൻ ‘കോൺവോയ് ഓഫ് ഗുഡ്‌നസ്’ എന്ന വിപുലമായ കാമ്പയിൻ ആരംഭിച്ചു. ഈ വർഷം ഒമാനിലുടനീളമുള്ള അർഹരായ കുടുംബങ്ങളിലേക്ക് ആവശ്യമായ റമദാൻ കിറ്റുകൾ എത്തിച്ചാണ് ലുലു മാതൃകയാകുന്നത്.

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ആരംഭിച്ച ഈ സംരംഭം, ലുലുവിന്റെ റമദാനിലെ ദാനധർമ്മ പ്രവർത്തനങ്ങളലെ തുടർച്ചയായ ഇടപെടലിന്റെ ഭാഗമാണെന്ന് മാനേജമെന്റ് വ്യക്തമാക്കി.മുസന്ദത്തിലെ ഖസബ് മുതൽദോഫാറിലെ സലാല വരെ പ്രധാന ഗവർണറേറ്റുകൾ ചുറ്റി സഞ്ചരിച്ച ‘കോൺവോയ് ഓഫ് ഗുഡ്‌നസ്’ സന്നദ്ധപ്രവർത്തകരുടെ സഹകരണത്തോടെ ഏകദേശം 1,400 കുടുംബങ്ങൾക്ക് റമദാനിലുടനീളം ആവശ്യമായ ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ഉൾപ്പെടുത്തിയ കിറ്റുകൾ വിതരണം ചെയ്തു.

ഒരു മാസത്തേക്ക് ഒരു കുടുംബത്തിന് ആവശ്യമായ അരി, പഞ്ചസാര, എണ്ണ തുടങ്ങി എല്ലാവിധ അവശ്യസാധനങ്ങളും ഉൾപ്പെടുന്നതാണ് ഓരോ കിറ്റും. സലാലയിൽ സലാല ചാരിറ്റി ടീമും ഒമാനി വിമൺസ് അസോസിയേഷനും ബൗഷർ പ്രദേശത്ത് ‘നിദാ’ ടീമും ഏകോപനം നിർവഹിച്ചു. സി.എസ്.ആർ നയങ്ങൾ ശക്തമായി പിന്തുടരുന്ന സ്ഥാപനമായ നിലയിൽ, സമൂഹത്തിന് തിരികെ നൽകുക എന്നത് ലുലുവിന്റെ പ്രഥമ പരിഗണനയാണെന്നും റമദാൻ മാസത്തിലെ സ്നേഹവും കരുതലും ജനങ്ങളിലേക്ക് എത്തിക്കാനാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ലുലു ഒമാൻ ഡയറക്ടർ ഷബീർ കെ.എ വ്യക്തമാക്കി.  

Tags:    
News Summary - Lulu Oman's 'Convoy of Goodness' brings smiles to 1,400 families during Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.