ഒമാനിലെ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മസ്കത്ത്: ഒമാനിലെ മുൻ പ്രവാസിയായിരുന്ന കൊല്ലം സ്വദേശി നാട്ടിൽ നിര്യാതനായി. കൊല്ലം കോട്ടമുക്ക് പുതുവീട്ടിൽ പരേതനായ അലി അക്ബറിന്റെയും റിമിസ ബീവിയുടെയും മകൻ മുഹമ്മദ് സലീം (66) ആണ് മരിച്ചത്. 20 വർഷത്തോളം മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒമാൻ എയർ കാർഗോ ഡിവിഷനിലെ ജീവനക്കാരനായിരുന്നു. ചികിൽസയിലിരിക്കെ എറണാകുളം ലിസി ആശുപത്രിയിലാണ് മരണം.

ഭാര്യ: യാസ്മിൻ. മക്കൾ: ആലിയ, അലീഷ. മരുമക്കൾ: അബ്ദുൽ ബാരി (അജീബ്), റിയാസ്. ഖബറടക്കം വ്യാഴാഴ്ച വൈകീട്ട് 3.30ന് ജോനകപ്പുറം വലിയപള്ളി ജമാഅത്ത് ഖബർസ്ഥാനിൽ.

Tags:    
News Summary - Former Oman expat from Kollam passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.