ഒമാനിൽ താപനില താഴും; ഒറ്റപ്പെട്ട മഴക്ക് സാധ്യത

മസ്‌കത്ത്: രാജ്യത്ത് അടുത്ത ദിവസങ്ങളിൽ താഴ്ന്ന മർദ്ദ പാതയുടെ സ്വാധീനം അനുഭവപ്പെടുമെന്ന് സിവിൽ ഏവിയേഷൻ അറിയിച്ചു. വ്യാഴാഴ്ച വരെ അന്തരീക്ഷ താപത്തിൽ മാറ്റം സംഭവിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. സുൽത്താന്റെ വിവിധ ഭാഗങ്ങൾ മേഘാവൃതമായിരിക്കും.മുസന്ദം ഗവർണറേറ്റ്, പടിഞ്ഞാറൻ അൽ ഹജർ മലനിരകൾ, ദോഫാർ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നേരിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്.

ഈ ആഴ്ചയുടെ മധ്യത്തോടെ കാലാവസ്ഥാ വ്യവസ്ഥ ശക്തിപ്പെടുമെന്നാണ് നിരീക്ഷണം. ബുധൻ, വ്യാഴം ദിവസങ്ങളിൽ മേഘങ്ങൾ വ്യാപകമായി രൂപപ്പെടുന്നതിനാൽ വടക്കൻ ബാത്തിന ഗവർണറേറ്റ്, തെക്കൻ ബാത്തിന ഗവർണറേറ്റ്, മസ്കത്ത് ഗവർണറേറ്റിലെ ചില ഭാഗങ്ങൾ, അൽ ഹജർ മലനിരകൾ, അറേബ്യൻ കടൽത്തീര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വ്യത്യസ്ത തോതിൽ ഒറ്റപ്പെട്ട മഴ ലഭിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ തുടർന്നും നിരീക്ഷിച്ചുവരുന്നതായും ആവശ്യമായ നിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Temperatures to drop in Oman; isolated rain likely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.