മുഹമ്മദ് സിദ്ദീഖ് റഷീദി ഉസ്താദിന് മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ആൻഡ് എസ്.വൈ.എസ് തൃശൂർ ജില്ല കമ്മിറ്റി നൽകിയ യാത്രയയപ്പ്
യാത്രയയപ്പ് നൽകി
മസ്കത്ത്: 12 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന മുഹമ്മദ് സിദ്ദീഖ് റഷീദി ഉസ്താദിന് മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് ആൻഡ് എസ്.വൈ.എസ് തൃശൂർ ജില്ല കമ്മിറ്റി യാത്രയയപ്പ് നൽകി. സംഘടന നടത്തുന്ന മജിലിസുന്നൂറിന്റെ നേതൃത്വം വഹിച്ചിരുന്ന മുഹമ്മദ് സിദ്ദീഖ് റഷീദി കൂട്ടായ്മയുടെ രക്ഷാധികാരിയും കൂടി യായിരുന്നു. അൽ ഖുവൈർ ജബൽ ഹോട്ടലിൽനടന്ന യാത്രയയപ്പ് യോഗത്തിൽ ഉപദേശക സമിതി ജമാൽ എരുമപ്പെട്ടി, പ്രസിഡന്റ് അബ്ദുൽ വാഹിദ്, സെക്രട്ടറി എ.പി.സിദ്ദീഖ്, ട്രഷറർ ആരിഫ്, ഫക്രുദ്ദീൻ, ശിഹാബ് ചടങ്ങിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.