മസ്കത്ത്: കിഴക്കൻ ആഫ്രിക്കൻ പര്യടനത്തിന് ശേഷം രാജകീയ കപ്പൽ വ്യൂഹത്തിലെ അംഗമായ ‘ഫലക് അൽ സലാമ’ മസ്കത്തിൽ തിരികെയെത്തി. സാൻസിബാർ, ദാർ അൽ സലാം, മൊംബാസ തുറമുഖങ്ങളിലാണ് കപ്പൽ അടുത്തത്. ഇൗ സഹോദര രാഷ്ട്രങ്ങളിലെ ജനങ്ങൾക്ക് ഒമാൻ ജനതയുടെ സ്നേഹാശംസകൾ കൈമാറുന്നതിന് സുൽത്താൻ ഖാബൂസ് ബിൻ സൈദിെൻറ നിർദേശപ്രകാരമായിരുന്നു യാത്ര. അടുത്ത തുറമുഖങ്ങളിലെല്ലാം ഉൗഷ്മളമായ സ്വീകരണമാണ് കപ്പലിന് ലഭിച്ചത്. ഒൗദ്യോഗിക തലത്തിലുള്ള സ്വീകരണവും എല്ലായിടങ്ങളിലും ഒരുക്കിയിരുന്നു.
ഒമാനും വിവിധരാജ്യങ്ങളും തമ്മിലുള്ള സ്നേഹവും സൗഹൃദവും ഉൗട്ടിയുറപ്പിക്കാൻ ലക്ഷ്യമിട്ട് ഒമാനി കപ്പലുകൾ വിവിധയിടങ്ങളിലേക്ക് നടത്തിയ യാത്രയുടെ തുടർച്ചയായിരുന്നു ഫലക് അൽ സലാമയുടെയും യാത്രയെന്ന് ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.