മസ്കത്ത്: പരമ്പരാഗത ജലസേചന സംവിധാനമായ ഫലജ് തകർന്നുവീണ് വിദേശി മരിച്ചു. റുസ്താഖിലെ വാദി അൽ സഹ്താനിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം നടന്നത്. അറ്റകുറ്റപ്പണി നടത്തുകയായിരുന്ന ഏഷ്യൻ വംശജനാണ് മരിച്ചത്. ഫലജ് തകർന്ന് ഇയാൾക്കുമേൽ വീഴുകയായിരുന്നെന്ന് സിവിൽ ഡിഫൻസ് അറിയിച്ചു. സംഭവസ്ഥലത്തുതന്നെ ഇയാൾ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.