Posted On
date_range Updated On
date_range സൊഹാർ ആശുപത്രിയിൽ പക്ഷാഘാത പരിപാലന വിഭാഗം തുറന്നു
മസ്കത്ത്: സൊഹാർ ആശുപത്രിയിൽ പക്ഷാഘാത പരിപാലന വിഭാഗം ഒൗദ്യോഗികമായി തുറന്നു. വടക്കൻ ബാത്തിന ഗവർണർ മുഹാന ബിൻ സൈഫ് അൽ ലാംകി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യമന്ത്രാലയം ഉപദേഷ്ടാവ് ഡോ.സുൽത്താൻ ബിൻ യഅ്റൂബ് അൽ ബുസൈദിയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. എട്ടു കിടക്കകൾ അടങ്ങിയതാണ് വിഭാഗം. കഴിഞ്ഞ ജനുവരി എട്ടുമുതൽ ഇത് പ്രവർത്തനമാരംഭിച്ചിരുന്നു. ലോകോത്തര ചികിത്സാ ഉപകരണങ്ങൾ ഒരുക്കിയിട്ടുള്ള ഇവിടെ ഇതുവരെ 126 പേർക്ക് ചികിത്സ നൽകിയിട്ടുണ്ട്. മൂന്നുപേരുടെ രോഗം ഭേദമായതായി ഡയറക്ടർ ഡോ. മാജിദ് ബിൻ സുൽത്താൻ അൽ മുക്
ബാലി പറഞ്ഞു.
ബാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.