മസ്കത്ത്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഇന്ത്യന്‍ എംബസി നടത്തുന്ന ഓപണ്‍ ഹൗസ് ജൂണ്‍ 24ന് നടക്കും. ഇന്ത്യൻ സ്ഥാനപതി അമിത് നാരങ് സംബന്ധിക്കും. എംബസി അങ്കണത്തില്‍ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപണ്‍ ഹൗസ് വൈകീട്ട് നാലുവരെ തുടരും. മുന്‍കൂട്ടി അനുമതി നേടാതെയും പരാതി സമര്‍പ്പിക്കാം. നേരിട്ട് പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് 92822270 എന്ന നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് ഓപണ്‍ ഹൗസ് സമയത്ത് വിളിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.