മസ്കത്ത്: മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി വിമൻ ആൻഡ് ചിൽഡ്രൻസ് വിഭാഗം നൽകി വരുന്ന മൂന്നാമത് ഇ. അഹമ്മദ് എജു എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ അമ്പതോളം വിദ്യാർഥികൾ അവാർഡുകൾ ഏറ്റുവാങ്ങി.
മിഡിലീസ്റ്റ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മസ്കത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡന്റ് അഹ്മദ് റഈസ്, ജനറൽ സെക്രട്ടറി റഹീം വറ്റല്ലൂർ, ഡോ. പി.എ. മുഹമ്മദ് ബദർ അൽ സമ, നിസാർ അവിസൻ ഫാർമസി, അഹ്മദ് അൽ മഗ്രിബി കൺട്രി മാനേജർ ഇമ്രാൻ ഖാൻ, ഷാഹി അഷ്റഫ്, വാഹിദ് സുഹുൽ ഫൈഹ, എം. ബദറുദ്ദീൻ, ഷാലിമാർ മുഹമ്മദ്, സിറാജ് നെല്ലാട്ട്, സുനിൽ കട്ടകത്ത്, ഫിറാസത്ത് ഹസൻ ബദർ അൽ സമ, ഡോ. സിദ്ദീഖ് മങ്കട അൽ സലാമ, സമീർ ബദർ അൽ സമ, പ്യാരിജ സിദാർ, നിഷാം റഈസ് തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഹുസൈൻ വയനാട് സ്വാഗതവും സാദിഖ് ആഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.