യാത്രയയപ്പ് ചടങ്ങിൽ അബ്ദുൽ കരീം പറവൂരിന് ഉപഹാരം നൽകുന്നു
മസ്കത്ത്: 38 വർഷത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ എറണാകുളം പറവൂർ സ്വദേശി അബ്ദുൽ കരീമിന് ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ കൂട്ടായ്മ യാത്രയയപ്പ് നൽകി.കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗമായിരുന്നു. 38 വർഷവും ഗൾഫാറിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്.ചെയർമാൻ നജീബ് കെ മൊയ്തീൻ അദ്ദേഹത്തിനു ഉപഹാരം നൽകി. ആസിഫ്, ഫവാസ്, സിദ്ധീഖ്, ഫിറോസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.