വാഹനത്തിൽനിന്ന്​ പുറത്തിറങ്ങു​േമ്പാൾ എൻജിൻ ഓഫാക്കാൻ മറ​േക്കണ്ട

മസ്​കത്ത്​: കാർ ഓഫാക്കാതെയും ഡോർ ലോക്​ ചെയ്യാതെയും നിർത്തിയിട്ട്​ കടകളിലും എ.ടി.എമ്മിലും കയറുന്നത്​ പലരുടെയും ശീലമാണ്​. പെ​ട്ടെന്നുതന്നെ തിരികെ വരാമെന്ന ചിന്തയിലാണ്​ പലരും ഇങ്ങനെ ചെയ്യുന്നത്​. എന്നാൽ, ഇങ്ങനെ ചെയ്യുന്നതിന്​ മുമ്പ്​ രണ്ടു​വട്ടം ആലോചിക്കണമെന്നാണ്​ റോയൽ ഒമാൻ പൊലീസ്​ പറയുന്നത്​. ഇങ്ങനെ നിർത്തിയിടുന്ന വാഹനങ്ങൾ സെക്കൻഡുകൾക്കുള്ളിൽ കളവ്​ പോകാമെന്ന്​ ആർ.ഒ.പി മുന്നറിയിപ്പ്​ നൽകി.

രാജ്യത്ത്​ വാഹനക്കവർച്ച വർധിച്ചുവരുകയാണ്​. ഓഫാക്കാതെയും ഡോർ ലോക് ചെയ്യാതെയും നിർത്തിയിടുന്ന കാറുകളാണ്​ കവർച്ചക്കാർ പ്രധാനമായും ലക്ഷ്യമിടുന്നത്​. സാധനം വാങ്ങി പെട്ടെന്ന്​ വരാമെന്നായിരിക്കും ഡ്രൈവർ കണക്കുകൂട്ടുക. എന്നാൽ, തക്കം പാർത്തിരിക്കുന്ന കള്ളന്മാർ വാഹനവുമായി കടന്നുകളയുന്ന സാഹചര്യമാണ്​ പലപ്പോഴും ഉണ്ടാവുകയെന്ന്​ ആർ.ഒ.പി ക്രിമിനൽ ഇൻവെസ്​റ്റിഗേഷൻസ്​ വിഭാഗം അസി. ഡയറക്​ടർ ജനറൽ കേണൽ അഹമ്മദ്​ ബിൻ അലി അൽ റവാസ്​ പറഞ്ഞു. ഡ്രൈവർമാർ വാഹനം കവർച്ച ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കിനൽകുകയാണ്​ ചെയ്യുന്നത്​. ഇത്തരം കവർച്ചകൾക്ക്​ പ്രത്യേക സമയമോ സാഹചര്യമോ ഇല്ല. ഡ്രൈവറുടെ അശ്രദ്ധയാണ്​ പ്രധാന കാരണം. എ.ടി.എമ്മിന്​ മുന്നിൽനിന്നും ഷോപ്പിങ്​ സ്​റ്റോറിന്​ മുന്നിൽനിന്നും ഇന്ധന സ്​റ്റേഷനിൽനിന്നും വീടിന്​ മുന്നിൽനിന്നും വരെ ഇങ്ങനെ വാഹനം കവർന്ന സംഭവങ്ങൾ റിപ്പോർട്ട്​ ചെയ്​തിട്ടുണ്ടെന്ന്​ കേണൽ അലി അൽ റവാസ്​ പറഞ്ഞു.

വാഹനങ്ങൾ ദൂരസ്​ഥലങ്ങളിൽ പാർക്ക്​ ചെയ്യുന്നതും വിൽക്കാനുള്ള വാഹനങ്ങൾ നിശ്ചിത സ്​ഥലങ്ങളിലല്ലാതെ നിർത്തിയിടുന്നതുമെല്ലാം കവർച്ചക്കാരെ ആകർഷിക്കുന്നതാണ്​. സ്വദേശികളും വിദേശികളും വിദേശരാജ്യങ്ങളിൽനിന്ന്​ വ്യാജ ഇറക്കുമതി രേഖകളുള്ള വാഹനങ്ങൾ ഒമാനിലേക്ക്​ കൊണ്ടുവരുന്ന നിരവധി കേസുകൾ ശ്രദ്ധയിൽപെട്ടതായും കേണൽ അഹമ്മദ്​ അൽ റവാസ്​ പറഞ്ഞു.

വാഹനങ്ങൾ കൊണ്ടുവരുന്നവർ രേഖകളുടെ സാധുത ഓൺലൈനിൽ പരിശോധിച്ച്​ ഉറപ്പാക്കണമെന്ന്​ അൽ റവാസ്​ പറഞ്ഞു. വാഹനക്കച്ചവടത്തി​െൻറ പേരിൽ ഓൺലൈൻ തട്ടിപ്പുകളും നടക്കുന്നുണ്ട്​. കുറഞ്ഞ വിലയിൽ വാഹനങ്ങൾ നൽകാമെന്ന്​ പറഞ്ഞ്​ പണം ട്രാൻസ്​ഫർ ​െചയ്യിക്കുകയാണ്​ ചെയ്യുക. ഇങ്ങനെ പണം നഷ്​ടപ്പെട്ടതായ പരാതികളും ലഭിച്ചിട്ടു​ണ്ടെന്ന്​ കേണൽ അഹമ്മദ്​ അൽ റവാസ്​ പറഞ്ഞു.

Tags:    
News Summary - Do not forget to turn off the engine when leaving the vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.