ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം സംഘടിപ്പിച്ച ഓണസദ്യ വിതരണം
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗം , ഓണാഘോഷത്തോടും മലയാള വിഭാഗത്തിെൻറ സിൽവർ ജൂബിലി ആഘോഷത്തിെൻറയും ഭാഗമായി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഓണസദ്യ വിതരണം നടത്തി.
അനന്തപുരി റസ്റ്റാറൻറുമായി സഹകരിച്ചാണ് സദ്യ വിതരണം ചെയ്തത്. എല്ലാ വർഷവും ഓണത്തിന് മൂന്നു ദിവസം നീളുന്ന വിപുലമായ ഓണാഘോഷവും മൂവായിരത്തിലധികം പേർക്ക് സദ്യയുമാണ് നൽകി വരാറുള്ളത്. എന്നാൽ കഴിഞ്ഞ വർഷം കോവിഡ് മൂലം ഇതിനു സാധിച്ചില്ല. ഒമാൻ സർക്കാറിെൻറ നടപടികളിലൂടെ ഈ വർഷം കോവിഡ് നിയന്ത്രണ വിധേയമായെങ്കിലും കോവിഡ് പ്രോട്ടോകോളുകൾ നിലനിൽക്കുന്നതിനാൽ ഓണസദ്യ വിതരണം മാത്രം ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കൺവീനർ പി. ശ്രീകുമാർ പറഞ്ഞു.
അടുത്ത വർഷത്തോടെ കോവിഡ് ഇല്ലാതായി വിപുലമായ രീതിയിൽ തന്നെ ഓണാഘോഷം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ശ്രീകുമാർ പറഞ്ഞു.
ഓണസദ്യ അംഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് ഇപ്പോഴത്തെ പ്രത്യേക സാഹചര്യം മൂലമാണെന്നും നഗരത്തിലെ രണ്ടു കേന്ദ്രങ്ങളിലായി എല്ലാ അംഗങ്ങൾക്കും സദ്യ വിതരണം ചെയ്തെന്നും സെക്രട്ടറി ഷഹീർ പറഞ്ഞു.
പരിപാടി സംഘടിപ്പിച്ച മലയാള വിഭാഗം ഭാരവാഹികളെ അഭിനന്ദിക്കുന്നതായി മുൻ ഭാരവാഹികളായ താജ് മാവേലിക്കര, ജൈകിഷ് പവിത്രൻ എന്നിവർ പറഞ്ഞു .
മലയാളം വിഭാഗം ഭാരവാഹികളായ ലേഖ വിനോദ് , അജിത് മേനോൻ, ബാബു തോമസ് എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.