മസ്കത്ത്: ഒമാനിലെ സാമൂഹിക - സാംസ്ക്കാരിക മേഖലകളിലെയും കലാരംഗത്തെയും നിറ സാന്നിധ്യവും സ്ക്രിപ്റ്റ് റൈറ്ററുമായിരുന്ന ദേവി സുരേഷിെൻറ ആകസ്മിക വേര്‍പാടില്‍ അനുശോചിച്ച് അസൈബ, അൽ ഗുബ്ര, അൽ ഖുവൈർ സൗഹൃദവേദികൾ യോഗം ചേർന്നു. ദേവിയുടെ ഓർമ്മയിൽ ഇത്തിരി നേരം എന്ന തലക്കെട്ടിൽ സൂം പ്ലാറ്റ്ഫോമിൽ നടന്ന യോഗത്തിൽ സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർ പങ്കെടുത്തു. അൽ ഗുബ്രാ - അസൈബ സൗഹൃദ വേദികളിൽ നിറ സാന്നിധ്യമായിരുന്നു ദേവി സുരേഷ്. സൗഹൃദങ്ങൾ ഏറെ കാത്തുസൂക്ഷിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ദേവി എല്ലാവരുടെയും മനസ്സുകളിൽ ഇടംനേടിയിരുന്നതായി യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കോവിഡ് മാറി എല്ലാവരും പുഞ്ചിരിക്കുന്ന വേളയിൽ അവതരിപ്പിക്കാൻ ഖമറുന്നീസയും ദേവിയും ചേർന്ന് തയാറാക്കിയ കവിതയും, സ്വപ്ന ജോർജ് രചിച്ച് ദേവി തന്നെ ആലപിച്ച കവിതയും, സൗഹൃദ വേദിയിൽ ദേവിയുമൊത്തുള്ള നിമിഷങ്ങൾ കോർത്തിണക്കിയ വീഡിയോയും സദസിനു മുമ്പാകെ പ്രദർശിപ്പിച്ചു. അമൽ സലീം യോഗം നിയന്ത്രിച്ചു. ശാദിയ സബാഹിെൻറ പ്രാർത്ഥനയോെട തുടങ്ങിയ യോഗത്തിൽ നിഷ ഷാനവാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.