മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ കോഗ്നിസെൻസ് ദിനാചരണത്തിെൻറ ഭാഗമായി ജ ീവനക്കാരെ ആദരിച്ചു. െഎ.എസ്.ഡിയിൽ ഇതാദ്യമായാണ് കോഗ്നിസെൻസ് ദിനാചരണം സംഘടിപ്പിക്കുന്നത്. എസ്.എം.സി കൺവീനർ അജിത്ത് വാസുദേവൻ സ്വാഗതം പറഞ്ഞു. ജീവനക്കാരാണ് സ്കൂളിെൻറ അടിസ്ഥാന സ്തംഭങ്ങളെന്നും വരും നാളുകളിലും കൂടുതൽ കരുത്തോടെയും ആവേശത്തോടെയും ഉത്സാഹത്തോടെയും പ്രവർത്തിക്കണമെന്നും തുടർന്ന് സംസാരിച്ച എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ ഉണർത്തി. വിരമിക്കുന്ന അധ്യാപകരായ ആശാലത, ഗോപിനാഥൻ, ജെയിംസ് ചാക്കോ എന്നിവരുടെ സേവനങ്ങൾക്ക് പ്രസിഡൻറ് നന്ദി പറയുകയും ചെയ്തു. തുടർന്ന് അധ്യാപകർക്കും മറ്റു ജീവനക്കാർക്കും ആദരമർപ്പിച്ചു. പ്രിൻസിപ്പൽ ശ്രീദേവി.പി.തഷ്നത്ത് നന്ദി പറഞ്ഞു. തുടർന്ന് സംഗീത പരിപാടിയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.