ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വ് 2024 സീ​സ​ൺ ര​ണ്ടി​ന്റെ ഭ​ദ്ര​ദീ​പം കൊ​ളു​ത്ത​ൽ ച​ട​ങ്ങി​ൽ​നി​ന്ന്

‘ഡാ​ൻ​സ് ഉ​ത്സ​വ് 2024 ’ സീ​സ​ൺ ര​ണ്ടി​ന് തു​ട​ക്കം

സൊ​ഹാ​ർ: ന​വ​ചേ​ത​ന ഡാ​ൻ​സ് ഉ​ത്സ​വ് 2024 സീ​സ​ൺ ര​ണ്ടി​ന് വി​ജ​യ​ക​ര​മാ​യ തു​ട​ക്കം. സോ​ഹാ​ർ വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി ​ഫോ​ർ ഡാ​ൻ​സ് ഫൈ​യിം സു​ഹൈ​ദ് കു​ക്കു മു​ഖ്യാ​തി​ഥി​യാ​യി.

സൊ​ഹാ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്റ് രാ​ജേ​ഷ് കൊ​ണ്ടാ​ല, മ​നോ​ജ് കു​മാ​ർ ബ​ദ​ർ അ​ൽ സ​മ, ന​വ​ചേ​ത​ന പ്ര​സി​ഡ​ന്റ് സൗ​മ്യ ഹു​ബൈ​സ്, സെ​ക്ര​ട്ട​റി അ​നീ​ഷ് ഏ​റാ​ട​ത്ത്, ഡാ​ൻ​സ് ഉ​ത്സ​വ് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ വ​ര​ദ പ്ര​വീ​ൺ, ഋ​തു ദാ​സ് രാ​ജേ​ഷ് എ​ന്നി​വ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി. ആ​യി​ര​ത്തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ സി​നി​മാ​റ്റി​ക്, പാ​ശ്ചാ​ത്യ നൃ​ത്ത പ്ര​ക​ട​ന​ങ്ങ​ളും അ​ര​ങ്ങേ​റി.

സൊ​ഹാ​ർ ലു​ലു ഹാ​ളി​ൽ ന​ട​ന്ന ഓ​ഡി​ഷ​നി​ൽ 120 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് മെ​ഗാ ഫി​നാ​ലെ​യി​ൽ മാ​റ്റു​ര​ച്ച​ത്. മു​ഖ്യാ​തി​ഥി സു​ഹൈ​ദ് കു​ക്കു ത​ന്‍റെ ത​ന​ത് പ്ര​ക​ട​ന​ത്തി​ലൂ​ടെ സ​ദ​സ്സി​നെ ​ൈകയി​ലെ​ടു​ക്കു​ക​യും യു​വ പ്ര​തി​ഭ​ക​ൾ​ക്ക് ആ​ധു​നി​ക നൃ​ത്ത​രീ​തി​ക​ളെ​പ്പ​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്തു. സോ​ഹാ​റി​ൽ ആ​ദ്യ​മാ​യി `മൈം' ​മ​ത്സ​ര​വും അ​ര​ങ്ങേ​റി. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രു​ന്നു.

Tags:    
News Summary - Dance Festival 2024' The start of season two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.