മത്ര: ക്രിക്കറ്റ് ക്ലബിെൻറ ആഭിമുഖ്യത്തില്‍ നടന്ന മത്ര പ്രീമിയർ ലീഗില്‍ ടസ്കേഴ്സ് മത്ര ജേതാക്കളായി. അസീബ ഫ്ലഡ് ലൈറ്റ് ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ റോയല്‍ ഫൈറ്റേഴ്സ് മത്രയെ ആറ് റൺസിന് തോൽപിച്ചാണ് ടസ്കേഴ്സ് കിരീടമണിഞ്ഞത്. മത്രയിലെ എട്ട് ടീമുകൾ ഗ്രൂപ് അടിസ്ഥാനത്തില്‍ പരസ്പരം മത്സരിച്ചാണ് ഫൈനലിസ്റ്റുകളെ കണ്ടെത്തിയത്. ആദ്യന്തം വീറും വാശിയും ഒാരോ ഡേ-നൈറ്റ് മത്സരത്തിലും നിലനിന്നിരുന്നു. സമയക്കുറവ് മൂലം അഞ്ച് ഒാവറാക്കി ചുരുക്കിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത റോയല്‍ ഫൈറ്റേഴ്സ് 55 റണ്‍സ് എടുത്തു.
ബിലാവന്‍ അലിയാണ് ടോപ്സ്കോറർ. മിക്കുവിനെ മികച്ച സ്ട്രൈക്കറായും സി.പി. അഷ്ഫാഖിനെ മികച്ച ബൗളറായും അസ്ഹറിനെ മികച്ച ഫീല്‍ഡറായും തെരഞ്ഞെടുക്കപ്പെട്ടു. നൂറു, മത്സരം നിയന്ത്രിച്ചു. എന്‍,ആര് ഗ്രൂപ് എം.ഡി റഷീദ് അത്താഴക്കുന്ന് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. റണ്ണേഴ്സിനുള്ള റിമ ഇൻറര്‍ നാഷനല്‍ വകയായുള്ള ട്രോഫി ഫൈസല്‍ ബിന്‍ അസീസ് നല്കി. ഫൈനല്‍ നവാസ് െചങ്ങള ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ശൗഖഥ് ധർമടം അധ്യക്ഷനായിരുന്നു. എം.സി.സി ക്യാപ്റ്റൻ സജീര്‍ ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.