ആശ്വാസത്തി​െൻറ കോവിഡ്​ കണക്ക്​; പ്രതിദിന മരണം 20ൽ താഴെ

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ആ​ശ്വാ​സത്തി​െൻറ കോ​വി​ഡ്​ ക​ണ​ക്കു​ക​ൾ. പ്ര​തി​ദി​ന മ​ര​ണം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും കു​റ​ഞ്ഞ്​ 20ൽ ​താ​ഴെ​യെ​ത്തി. 17 പേ​രാ​ണ്​ മ​രി​ച്ച​ത്. ജൂ​ൺ 14ന്​ ​ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ മ​ര​ണ​സം​ഖ്യ​യി​ൽ ഇ​ത്ര കു​റ​വു​ണ്ടാ​കു​ന്ന​ത്.

3356 പേ​രാ​ണ്​ ഇ​തു​വ​രെ മ​രി​ച്ച​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 1675 പേ​രാ​ണ്​ പു​തു​താ​യി രോ​ഗ​ബാ​ധി​ത​രാ​യ​ത്.

ഇ​തോ​ടെ രാ​ജ്യ​ത്തെ മൊ​ത്തം കോ​വി​ഡ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം 2,80,235 ആ​യി. 1685 പേ​ർ​ക്ക്​ കൂ​ടി രോ​ഗം ഭേ​ദ​മാ​യി. 2,48,151 പേ​രാ​ണ്​ ഇ​തു​വ​രെ രോ​ഗ​മു​ക്​​ത​രാ​യ​ത്. 156 പേ​രെ കൂ​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 1491 പേ​രാ​ണ്​ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 493 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണു​ള്ള​ത്.

Tags:    
News Summary - covid19- oman covid- gulf covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.