ഡോ.​ അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി

കോ​വി​ഡ്​ വാ​ക്​​സി​ൻ : 25 ല​ക്ഷം ഡോ​സ്​ ബു​ക്ക്​ ചെ​യ്​​തു –ആ​രോ​ഗ്യ​മ​ന്ത്രി

മ​സ് ​​ക​ത്ത്​: 25 ല​ക്ഷം ഡോ​സ്​ കോ​വി​ഡ്​ വാ​ക്​​സി​ൻ ഉ​യ​ർ​ന്ന വി​ല​ക്ക്​ ബു​ക്ക്​ ചെ​യ്​​ത​താ​യി ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി. ഇ​ത്​ ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തോ​ടെ ല​ഭ്യ​മാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ഇ​ത്​ ല​ഭ്യ​മാ​കു​ന്ന​തോ​ടെ വാ​ക്​​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​മെ​ന്നും ശ​ർ​ഖി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ഷി​ക പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വേ മ​ന്ത്രി പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​നം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ളി​ൽ ഒ​ന്നാ​ണ്​ വാ​ക്​​സി​നേ​ഷ​ൻ. ഒ​മാ​നി​ൽ ഇ​തു​വ​രെ ര​ണ്ടു ല​ക്ഷ​ത്തി​ൽ കു​റ​വ്​ ഡോ​സ്​ വാ​ക്​​സി​ൻ മാ​ത്ര​മാ​ണ്​ ല​ഭി​ച്ച​ത്. വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​നി​ര ക​മ്പ​നി​ക​ളു​മാ​യി ധാ​ര​ണ​യി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ വാ​ക്​​സി​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ക​മ്പ​നി​ക​ൾ രാ​ജ്യ​ങ്ങ​ളു​മാ​യും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​മാ​യു​ള്ള ധാ​ര​ണ​ക​ൾ തെ​റ്റി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഡോ. ​അ​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു.

ആ​വ​ശ്യ​ത്തി​ന്​ വാ​ക്​​സി​ൻ ല​ഭ്യ​മാ​കാ​ത്ത​തി​നു​ കാ​ര​ണം സാ​മ്പ​ത്തി​ക​മ​ല്ല. ആ​വ​ശ്യ​ത്തി​ന്​ വാ​ക്​​സി​ൻ ഉ​ൽ​​പാ​ദി​പ്പി​ക്കാ​ത്ത​തും ചി​ല രാ​ജ്യ​ങ്ങ​ളു​ടെ കു​ത്ത​ക​വ​ത്​​ക​ര​ണ​വു​മാ​ണ്. 25 ല​ക്ഷം ഡോ​സ്​ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ധാ​ര​ണ​യി​ലേ​ർ​പ്പെ​ട്ട ക​മ്പ​നി ഉ​ട​മ്പ​ടി തെ​റ്റി​ക്കി​ല്ലെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും ഡോ. ​അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു.

കാ​ര്യ​ക്ഷ​മ​ത​യും സു​ര​ക്ഷ​യു​മ​ട​ക്കം എ​ല്ലാ​വി​ധ മാ​ന​ദ​ണ്ഡ​ങ്ങ​ളും പൂ​ർ​ത്തീ​ക​രി​ച്ച വാ​ക്​​സി​നു​ക​ളാ​ണ്​ ഒ​മാ​ൻ ഉ​പ​യോ​ഗ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക. ഏ​താ​നും ദി​വ​സം മു​മ്പ്​ ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ല​ഭി​ച്ച റ​ഷ്യ​യി​ൽ​നി​ന്നു​ള്ള സ്​​പു​ട്​​നി​ക്​ അ​ഞ്ച്​ കോ​വി​ഡ്​ വാ​ക്​​സി​നും ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്.

നേ​ര​ത്തേ​യു​ണ്ടാ​ക്കി​യ ധാ​ര​ണ​യി​ൽ​നി​ന്ന്​ വാ​ക്​​സി​ൻ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ശേ​ഷം ക​മ്പ​നി പി​ന്നാ​ക്കം​പോ​യ​തി​നെ തു​ട​ർ​ന്ന്​ റ​ഷ്യ​ൻ സ​ർ​ക്കാ​റു​മാ​യി ഇൗ ​വി​ഷ​യ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടു​വ​രു​ന്നു​ണ്ട്. ഇൗ ​വി​ഷ​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യി​രു​ന്നു. ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ്​ റ​ഷ്യ​ൻ വാ​ക്​​സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ്​ ശ്ര​മം. വാ​ക്​​സി​ൻ കി​ട്ടു​ന്ന​തി​നാ​യി ഇ​ട​നി​ല​ക്കാ​രെ ആ​ശ്ര​യി​ക്കി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മ​ഹാ​മാ​രി കൈ​കാ​ര്യം​ചെ​യ്​​ത വി​ഷ​യ​ത്തി​ൽ ധാ​രാ​ളം ആ​ക്ഷേ​പ​ങ്ങ​ളു​യ​ർ​ന്നി​രു​ന്നു. ഇ​ത്​ സ്വാ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. രോ​ഗ​വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പ​ര​മാ​വ​ധി സു​താ​ര്യ​ത​യോ​ടെ​യും വി​​ശ്വ​സ്​​ഥ​ത​യോ​ടെ​യു​മാ​ണ്​ പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ള്ള​ത്.

ഇൗ ​വി​വ​ര​ങ്ങ​ൾ മ​റ്റു രാ​ജ്യ​ങ്ങ​ളു​ടേ​തു​മാ​യി താ​ര​ത​മ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ചി​ല പ്ര​ശ്​​ന​ങ്ങ​ളു​ണ്ടാ​യ​ത്. ആ​ക്ഷേ​പ​ങ്ങ​ൾ പേ​ടി​ച്ച്​ സു​താ​ര്യ​ത ഒ​ഴി​വാ​ക്കി​ല്ല. ആ​യി​ര​ക്ക​ണ​ക്കി​ന്​ രോ​ഗ​ബാ​ധ​യും ഉ​യ​ർ​ന്ന മ​ര​ണ​സം​ഖ്യ​യു​മു​ണ്ടാ​യി​ട്ടും വ​ള​രെ കു​റ​ച്ച്​ എ​ണ്ണം​മാ​ത്രം പ​റ​യു​ന്ന രാ​ജ്യ​ങ്ങ​ളു​മു​ണ്ടെ​ന്നും ഡോ. ​അ​ൽ സ​ഇൗ​ദി പ​റ​ഞ്ഞു.

രോ​ഗ വ്യാ​പ​ന​ത്തി​െൻറ എ​ല്ലാ ഘ​ട​ക​ങ്ങ​ളും വി​ല​യി​രു​ത്തി​യ​ശേ​ഷം മാ​ത്ര​മാ​ണ്​ സു​പ്രീം ക​മ്മി​റ്റി ഒാ​രോ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു. രാ​ജ്യം പൂ​ർ​ണ​മാ​യി അ​ട​ക്കാ​ൻ ഒ​രു തി​ര​ക്കും കാ​ണി​ക്കി​ല്ല. പ​േ​ക്ഷ, സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ടു​ന്ന​പ​ക്ഷം അ​ട​ച്ചി​ട​ലി​ന്​ ഒ​രു മ​ടി​യു​മു​ണ്ടാ​കി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​ക്​​ടോ​ബ​ർ പ​കു​തി മു​ത​ൽ രോ​ഗ​ബാ​ധ കു​റ​യാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ജ​നു​വ​രി പ​കു​തി​ക്കു​ മു​മ്പ്​ 20 രോ​ഗി​ക​ൾ മാ​ത്ര​മാ​യി​രു​ന്നു തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്നാ​ണ്​ രോ​ഗി​ക​ളു​ടെ എ​ണ്ണം ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. രോ​ഗ​ബാ​ധ അ​വ​സാ​നി​ക്കു​ന്ന​തി​െൻറ ഒ​രു സൂ​ച​ന​യു​മി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.