പാലക്കാട് സ്വദേശി സലാലയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു

സലാല: ചിത്രനഗർ സ്വദേശി കെ. മനോജ്​ ​കൃഷ്​ണ(48) സലാലയിൽ നിര്യാതനായി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. രാവിലെ താമസ സ്ഥലത്ത് വെച്ചാണ് മരണം.

ദോഫാർ കാറ്റിൽഫീഡ് കമ്പനിയിൽ ഫൈനാൻസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു. പതിമൂന്ന് വർഷമായി സലാലയിൽ പ്രവാസിയാണ്​. ഭാര്യ: പ്രിയ കൃഷ്ണ. മൃതദേഹം സലാലയിൽ സംസ്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതർ അറിയിച്ചു.

Tags:    
News Summary - Covid death in salala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.