കോവിഡ്​: മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന മലപ്പുറം സ്വദേശി ഒമാനിൽ മരിച്ചു. വളാഞ്ചേരി മൂർക്കനാട് പറപ്പളത്ത് വീട്ടിൽ കുഞ്ഞുണ്ണീൻ മകൻ മുഹമ്മദലി മുസ്​ലിയാർ (ബാപ്പുട്ടി-55) ആണ് വ്യാഴാഴ്​ച രാത്രി മരണപ്പെട്ടത്​. ​ റുസ്​താഖ്​ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലായിരുന്നു. 15 ദിവസം മുമ്പാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 12 വർഷമായി ഒമാനിലുണ്ട്​. ബർക്കയിലെ ബിൽഡിങ്​ മെറ്റീരിയൽസ്​ സ്​ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ഹഫ്​സയാണ്​ ഭാര്യ, അഞ്ചുമക്കളുണ്ട്​. മൃതദേഹം തിങ്കളാഴ്​ച അമിറാത്തിൽ ഖബറടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.