Posted On
date_range Updated On
date_range മലയാളി യുവാവ് ഹൃദയാഘാതം മൂലം ഒമാനിൽ മരിച്ചു
മസ്കത്ത്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു.
എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്. പിതാവ്: പരേതനായ അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.