മസ്കത്ത്: ഇസ്‍ലാമിക് ദഅവാ സെന്റർ മദ്റസയുടെ പുതിയ അധ്യയന വർഷത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടി സമസ്ത നേതാവ് ഉമർ മൗലവി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി വൈസ് പ്രസിഡന്റ് നൗഫൽ ചിറ്റാരിപ്പറമ്പ് അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികളായ അഷ്‌റഫ് കക്കാട്, അഷ്‌കർ എളമ്പാറ, ഷൻസീർ കാടാച്ചിറ, അഷ്‌റഫ് പരപ്പനങ്ങാടി, ഗഫൂർ മായൻമുക്ക്, ഹാഷിർ ഹാജി, സമീർ സന, സാദിഖ് നെല്ലൂന്നി, ഷാമിൽ ദാരിമി എന്നിവർ പങ്കെടുത്തു. പ്രധാനാധ്യാപകൻ മുഹമ്മദ് ബയാനി സ്വാഗതവും ഇസ്മായിൽ മൗലവി നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.