മസ്കത്ത്: ഒമാനിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ (എഫ്.ഡി.ഐ) അറബ് രാജ്യങ്ങളിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ കുവൈത്ത് മൂന്നാം സ്ഥാനത്ത് എത്തിയതായും നാഷനൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ റിപ്പോർട്ട്. 2025 ലെ നാലാം പാദത്തോടെ കുവൈത്ത് നിക്ഷേപങ്ങൾ 1.36 ബില്യൻ ഒമാൻ റിയാലിൽ (ഏകദേശം 3.5 ബില്യൺ യു.എസ് ഡോളർ) എത്തി. വിദേശ നിക്ഷേപത്തിൽ 52 ശതമാനം ഒമാൻ റിയാലുമായി (ഏകദേശം 43 ബില്യൺ യു.എസ് ഡോളർ) ബ്രിട്ടനാണ് ആഗോളതലത്തിൽ ഒന്നാമത്.
8.5 ബില്യൺ ഒമാൻ റിയാലുമായി (ഏകദേശം 22 ബില്യൺ യു.എസ് ഡോളർ) അമേരിക്കയാണ് തൊട്ടുപിന്നിൽ. ചൈന നാലാം സ്ഥാനത്തും ഖത്തർ, യു.എ.ഇ, ബഹ്‌റൈൻ എന്നിവ തൊട്ടുപിന്നിലും, നെതർലാൻഡ്‌സ്, സ്വിറ്റ്‌സർലാൻഡ്, ഇന്ത്യ എന്നിവ തൊട്ടുപിറകെയും സ്ഥാനം പിടിച്ചു. 2024 നെ അപേക്ഷിച്ച് 2025 അവസാനത്തോടെ ഒമാനിലെ മൊത്തം എഫ്.ഡി.ഐ 8.1 ശതമാനം വർധിച്ച് 31.4 ബില്യൺ ഒമാൻ റിയാലായി (ഏകദേശം 81.5 ബില്യൺ യു.എസ് ഡോളർ) ഉയർന്നു. മൊത്തം എഫ്.ഡി.ഐയുടെ 80.9 ശതമാനവും എണ്ണ, വാതക ഉൽപ്പാദനത്തിൽ നിന്നാണ്. നിർമ്മാണം, സാമ്പത്തിക ഇടനില, റിയൽ എസ്റ്റേറ്റ്, ബിസിനസ് പ്രവർത്തനങ്ങൾ, ഗതാഗതം, വൈദ്യുതി, വെള്ളം, വ്യാപാരം, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയാണ് മറ്റു മേഖലകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.