മസ്കത്ത്: പ്രവാസലോകത്തെ പരിമിതികൾക്കിടയിലും നാട്ടിലെ ഗൃഹാതുരത്വം തിരികെപ്പിടിക്കാനുള്ള ഒരുക്കത്തിലാണ് ഒമാനിലെ മലയാളി സമൂഹം. ബുധനാഴ്ച ആഘോഷിക്കുന്ന വിഷുവിനായി മസ്കത്ത്, സുഹാർ, സലാല തുടങ്ങിയ നഗരങ്ങളിലെ വാണിജ്യ കേന്ദ്രങ്ങൾ തിരക്കിലായിക്കഴിഞ്ഞു. വിഷുക്കണി ഒരുക്കാനുള്ള കണിവെള്ളരി, കൊന്നപ്പൂവ്, പഴവർഗങ്ങൾ എന്നിവ വിപണികളിൽ സുലഭമാണ്. പ്രമുഖ ഹൈപ്പർമാർക്കറ്റുകൾ പ്രത്യേക വിഷു ഓഫറുകളും പായസമേളകളും സംഘടിപ്പിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് വിമാനമാർഗം ടൺ കണക്കിന് വിഷുവിഭവങ്ങൾ ഇതിനകം ഗൾഫിൽ എത്തിച്ചേർന്നിട്ടുണ്ട്. ബുധനാഴ്ച പ്രവൃത്തിദിവസമായതിനാൽ ഭൂരിഭാഗം മലയാളികളും ജോലി കഴിഞ്ഞ് വൈകുന്നേരമായിരിക്കും ആഘോഷങ്ങളിൽ സജീവമാകുക. മസ്കത്തിലെ ദാർസൈത്ത് കൃഷ്ണ ക്ഷേത്രത്തിൽ വിഷുദിനത്തിൽ നിരവധി പ്രവാസികൾ കുടുംബസമേതം ക്ഷേത്ര ദർശനത്തിനായി എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.