മജ് ലിസുൽ ഇൽമ് മദ്രസ ഉദ്ഘാടനം ചെയ്തു

മസ്കത്ത്: എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ്  ഗാല ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഗാല മജ്‍ലിസുൽ ഇൽമ് മദ്രസ ആരംഭിച്ചു. മസ്കത്ത്  റെയിഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ വർക്കിങ് പ്രസിഡന്റ് യൂസഫ് ഉദ്ഘാടനം ചെയ്തു.   എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ പ്രസിഡന്റ് ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ദീഖ് എ.പി കുഴിങ്ങര  സ്വാഗതം പറഞ്ഞു.

എസ്.ഐ.സി  നാഷനൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷുക്കൂർ ഹാജി, എസ്.കെ.എസ്.എസ്.എഫ് ആസിമ മേഖല പ്രസിഡന്റ് അബ്ദുല്ല യമാനി, ട്രഷറർ സക്കറിയ ഹാജി, ബൗഷർ മദ്രസ പ്രിൻസിപ്പൽ മോയിൻ ഫൈസി, മസ്കത്ത് റെയിഞ്ച് ജംഇയത്തുൽ മുഅല്ലിമീൻ സെക്രട്ടറി നിസാമി, മദ്രസ അധ്യാപകൻ മജീദ്, കെ.എം.സി.സി ഗാല ഏരിയ പ്രസിഡന്റ് മജീദ്, സീബ് മുഹമ്മദ് അലി ഹാജി തുടങ്ങിയവർ സംസാരിച്ചു. 

 മദ്രസ ഭാരവാഹികൾ: ബഷീർ കൈപ്പമംഗലം (പ്രസിഡന്റ്),  സെക്രട്ടറി സിദ്ദീഖ് എ.പി കുഴിങ്ങര, അഫ്സൽ കുറ്റിപ്പുറം (ട്രഷറർ), അബ്ദുല്ല കുറ്റ്യാടി (കോഓഡിനേറ്റർ),  അബ്ദുൽ  ഗഫൂർ (വൈസ് പ്രസിഡന്റ്),  അൻവർ നിലമ്പൂർ (ജോയിന്റ് സെക്രട്ടറി).

Tags:    
News Summary - Majlisul Ilm Madrasa inaugurated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.