മസ്കത്ത്: കൊറോണ പ്രതിരോധ നടപടികളുടെ ഏകോപനം ചർച്ചചെയ്യാൻ ആരോഗ്യ മന്ത്രാല യം സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ മെഡിക്കൽ ഡയറക്ടർമാരുടെ യോഗം വിളിച്ചുചേർത്തു. സ്വകാര്യ ആശുപത്രികളിൽ രോഗബാധ സംശയിക്കുന്ന കേസുകൾ രോഗം കണ്ടെത്താനും മതിയായ പരിചരണം ഉറപ്പാക്കാനും സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയതായി പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസിൻ അൽ ഖാബൂരി പറഞ്ഞു. ഇൗ വിഷയത്തിൽ സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തിന് പ്രസക്തിയേറെയാണെന്ന് മന്ത്രാലയത്തിെൻറ രോഗനിരീക്ഷണ-നിയന്ത്രണ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.