പ്ര​ള​യ ഫ​ണ്ട് വ​ക​മാ​റ്റ​ൽ വി​വാ​ദം പു​ക​യു​ന്നു; ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് മു​ൻ ഭ​ര​ണ​സ​മി​തി​ക്കും വീ​ഴ്ച​പ​റ്റി

മ​സ്ക​ത്ത്: കേ​ര​ള​ത്തി​ൽ 2018ൽ ​ഉ​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും വ​ഴി പി​രി​ച്ചെ​ടു​ത്ത തു​ക ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡി​ന്റെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വ​ക​മാ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം പു​ക​യു​ന്നു. ഫ​ണ്ട് കേ​ര​ള​ത്തി​ന് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന് സ​യ്യി​ദ് അ​ഹ​മ്മ​ദ് സ​ൽ​മാ​ൻ ചെ​യ​ർ​മാ​നാ​യ ഇ​ന്ത്യ​ൻ സ്കൂ​ൾ ഒ​മാ​ൻ ഡ​യ​ക്ട​ർ ബോ​ർ​ഡി​ന്റെ നി​ല​വി​ലെ ഭ​ര​ണ​സ​മി​തി തീ​രു​മാ​നി​ക്കു​ക​യും തു​ക ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ​യോ ര​ക്ഷി​താ​ക്ക​ളെ​യോ അ​ധ്യാ​പ​ക​രെ​യോ അ​റി​യി​ക്കാ​തെ വ​ക​മാ​റ്റു​ക​യും ചെ​യ്ത​താ​ണ് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​ത്. ഒ​മാ​നി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യാ​ണ് പ്ര​ള​യ​ഫ​ണ്ട് വി​നി​യോ​ഗി​ച്ച​തെ​ന്നാ​ണ് ബോ​ർ​ഡ് ചെ​യ​ർ​മാ​ന്റെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, വി​ഷ​യ​ത്തി​ൽ മു​ൻ ഭ​ര​ണ​സ​മി​തി​ക്കും ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 2018ലെ ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​രി​ച്ചെ​ടു​ത്ത 23,000 ത്തോ​ളം റി​യാ​ൽ (എ​ക​ദേ​ശം 50 ല​ക്ഷ​ത്തി​ലേ​റെ രൂ​പ) കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് കൈ​മാ​റാ​ൻ ശി​വ മാ​ണി​ക്കം ചെ​യ​ർ​മാ​നാ​യ മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് 2024 ആ​ഗ​സ്റ്റി​ൽ ബോ​ർ​ഡ് യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. ആ ​ഭ​ര​ണ​സ​മി​തി​യി​ൽ വൈ​സ്ചെ​യ​ർ​മാ​നാ​യി​രു​ന്നു നി​ല​വി​ലെ ചെ​യ​ർ​മാ​നാ​യ സ​യ്യി​ദ് അ​ഹ​മ്മ​ദ് സ​ൽ​മാ​ൻ. 2025 മാ​ർ​ച്ച് പ​കു​തി​യോ​ടെ​യാ​ണ് നി​ല​വി​ലെ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന് തു​ക കൈ​മാ​റാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത് ആ​റു മാ​സ​ത്തോ​ളം ല​ഭി​ച്ചി​ട്ടും കൈ​മാ​റാ​തി​രു​ന്ന​ത് മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ​യും വീ​ഴ്ച​യാ​യാ​ണ് വി​ല​യി​രു​ത്തു​ന്ന​ത്.

അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളു​ടെ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ബോ​ർ​ഡി​ന്റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ദാ​ർ​സൈ​ത്ത് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് അ​ഹ​മ്മ​ദ് സ​ൽ​മാ​ൻ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

2018ൽ ​കേ​ര​ളം മ​ഹാ​പ്ര​ള​യ​ത്തി​ൽ അ​ക​പ്പെ​ട്ട​പ്പോ​ൾ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹം മു​ൻ​കൈ​യെ​ടു​ത്തും അ​ല്ലാ​തെ​യും കേ​ര​ള​ത്തി​ലേ​ക്ക് ഫ​ണ്ടും സ​ഹാ​യ​വും എ​ത്തി​ച്ചി​രു​ന്നു. അ​തി​ന്റെ ഭാ​ഗ​മാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ സ​ർ​ക്കാ​റി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ സ​ഹാ​യ​ധ​നം പി​രി​ച്ചെ​ടു​ത്തി​രു​ന്നു. സോ​ഷ്യ​ൽ ക്ല​ബ്ബി​ന്റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​രം, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡും ഈ ​ക​ല​ക്ഷ​നി​ൽ ഭാ​ഗ​മാ​യി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പി​രി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം ഒ​ന്ന​ര​ക്കോ​ടി​ക്ക​ടു​ത്ത തു​ക 2020ൽ ​കേ​ര​ള മു​ഖ്യ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡി​ന് കീ​ഴി​ൽ ശേ​ഖ​രി​ച്ച തു​ക കൈ​മാ​റി​യി​ല്ല. ക​ല​ക്ഷ​ൻ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​യി വ​ന്ന​പ്പോ​ഴേ​ക്കും അ​ന്ന​ത്തെ ബോ​ർ​ഡി​ന്റെ കാ​ലാ​വ​ധി ക​ഴി​ഞ്ഞു. ശേ​ഷം വ​ന്ന ഭ​ര​ണ​സ​മി​തി​യും പ്ര​ള​യ ഫ​ണ്ട് കേ​ര​ള​ത്തി​ന് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് അ​ട​ക്ക​മു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളെ തു​ട​ർ​ന്ന് ന​ട​പ​ടി​ക​ൾ നീ​ണ്ടു. ശേ​ഷം നി​ല​വി​ൽ​വ​ന്ന ക​ഴി​ഞ്ഞ ഭ​ര​ണ​സ​മി​തി​യും തു​ക കേ​ര​ള​ത്തി​ന് ന​ൽ​കാ​ൻ ത​ന്നെ​യാ​യി​രു​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ​കൈ​മാ​റി​യി​ല്ല. ഈ ​ഘ​ട്ട​ത്തി​ലൊ​ന്നും തു​ക വ​ക​മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ, 2025 ഏ​പ്രി​ലി​ൽ ചു​മ​ത​ല​യേ​റ്റ നി​ല​വി​ലെ സ​മി​തി, പ്ര​സ്തു​ത ഫ​ണ്ട് കേ​ര​ള​ത്തി​ന് കൈ​മാ​റേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ച്ച​താ​യാ​ണ് ചെ​യ​ർ​മാ​ൻ​ത​ന്നെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.  

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞ​ത്...

‘2018 ലെ ​പ്ര​ള​യ​ത്തി​നാ​യി ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡും ഫ​ണ്ട് ശേ​ഖ​രി​ച്ചി​രു​ന്നു. ഏ​ക​ദേ​ശം 23,000 ഒ​മാ​ൻ റി​യാ​ലാ​ണ് പി​രി​​ച്ച​ത്.

അ​ന്ന​ത്തെ ചെ​യ​ർ​മാ​ൻ ഫ​ണ്ട് അ​യ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​യ​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് പ​ണ​മ​യ​ച്ച ചാ​ന​ലി​ലൂ​ടെ​ത​ന്നെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡും പ​ണ​മ​യ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. പ​ണം ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. എ​ന്തു​കൊ​ണ്ട് ഈ ​പ​ണം കു​ട്ടി​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി ചെ​ല​വ​ഴി​ച്ചു​കൂ​ടാ എ​ന്ന് ഞ​ങ്ങ​ൾ ചി​ന്തി​ച്ചു. സ​ഹം, ദു​കം, മ​സീ​റ, തും​റൈ​ത്ത്, ഖ​സ​ബ് തു​ട​ങ്ങി ഒ​മാ​നി​ലെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ സ്കൂ​ളു​ക​ളു​ടെ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ചെ​റി​യ തു​ക​ക​ൾ വീ​തം അ​നു​വ​ദി​ച്ചു. പൊ​തു ആ​വ​ശ്യ​ത്തി​നാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നു മാ​ത്ര​മാ​ണ് ഇ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ ആ​വ​ശ്യ​ത്തി​നാ​യാ​ണ് ഫ​ണ്ട് ശേ​ഖ​രി​ച്ച​ത്. കാ​ര​ണം, കേ​ര​ള​ത്തി​ൽ പ്ര​ള​യ​ത്തി​ൽ മു​ങ്ങി​പ്പോ​യ ചി​ല സ്കൂ​ളു​ക​ളു​ടെ പു​ന​ർ നി​ർ​മാ​ണ​മാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ, അ​വി​ട​ത്തെ സ​ർ​ക്കാ​റും മ​റ്റും അ​ത്ത​രം ന​ട​പ​ടി​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി ശേ​ഖ​രി​ച്ച ഫ​ണ്ട് അ​തേ ആ​വ​ശ്യ​ത്തി​നാ​യി ഇ​വി​ടെ വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു രൂ​പ പോ​ലും പു​റ​ത്തു​പോ​യി​ട്ടി​ല്ല....

‘മു​ഴു​വ​ൻ ബോ​ർ​ഡം​ഗ​ങ്ങ​ളും മ​റു​പ​ടി പ​റ​യ​ണം’

 

കേ​ര​ള പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് പി​രി​ച്ച തു​ക മ​റ്റു കാ​ര്യ​ങ്ങ​ൾ​ക്ക് ചെ​ല​വ​ഴി​ച്ചു എ​ന്ന് കേ​ൾ​ക്കു​ന്ന​തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ ഭാ​ഗ​മാ​യി പ്ര​ള​യ​ഫ​ണ്ട് ശേ​ഖ​രി​ക്കാ​ൻ നേ​തൃ​ത്വം വ​ഹി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ൽ ക​ടു​ത്ത അ​മ​ർ​ഷ​വും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മു​ണ്ട്. ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്ക് ദു​രി​താ​ശ്വാ​സ​നി​ധി​ക​ൾ ശേ​ഖ​രി​ക്ക​ണ​മെ​ങ്കി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി ആ​വ​ശ്യ​മാ​ണ്.

ഔ​ദ്യോ​ഗി​ക സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന് മാ​ത്ര​മെ അ​ത് സാ​ധ്യ​മാ​വു​ക​യു​ള്ളൂ. പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങ് ന​ൽ​കാ​ൻ സോ​ഷ്യ​ൽ ക്ല​ബ് തീ​രു​മാ​നി​ക്കു​ക​യും സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​നു​മ​തി നേ​ടി​യ​തി​നു ശേ​ഷം ഫ​ണ്ട് ശേ​ഖ​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തു. പ്ര​സ്തു​ത ശേ​ഖ​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക​ണ​മെ​ന്ന ക്ല​ബ്ബി​ന്റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് അ​ന്ന​ത്തെ സ്കൂ​ൾ ബോ​ർ​ഡ് വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്നും തു​ക പി​രി​ച്ചെ​ടു​ത്ത​ത്.

ഐ.​എ​സ്.​സി നേ​രി​ട്ടും ഭാ​ഷ വി​ഭാ​ഗ​ങ്ങ​ൾ മു​ഖേ​നെ​യും ശേ​ഖ​രി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് (സി.​എം.​ഡി.​ആ​ർ.​എ​ഫ്) അ​യ​ക്കു​ന്ന​തി​ന് മു​മ്പ് സ്കൂ​ൾ ബോ​ർ​ഡ് പി​രി​ച്ചെ​ടു​ത്ത തു​ക കൂ​ടി ഏ​ൽ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ന്ന​ത് ന​ട​ന്നി​ല്ല.

സ്വാ​ഭാ​വി​ക​മാ​യും ക്ല​ബ് പി​രി​ച്ച തു​ക സി.​എം.​ഡി.​ആ​ർ.​എ​ഫി​ലേ​ക്ക് കൈ​മാ​റി. അ​ന്ന് പി​രി​ച്ച തു​ക​യാ​ണ് ഇ​പ്പോ​ൾ സ്കൂ​ൾ ബോ​ർ​ഡ് മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് തീ​ർ​ത്തും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. ഇ​തി​ന് ബോ​ർ​ഡ് ചെ​യ​ർ​മാ​നെ മാ​ത്രം പ​റ​ഞ്ഞ​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. മു​ഴു​വ​ൻ ബോ​ർ​ഡം​ഗ​ങ്ങ​ളും മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്. മലയാളികളടക്കം മുഴുവൻ ബോർഡംഗങ്ങളും മറുപടി പറയേണ്ടതുണ്ട്.

‘സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യം’

കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​ത്തി​നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് കു​ട്ടി​ക​ളി​ൽ​നി​ന്നും ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രി​ൽ​നി​ന്നും പി​രി​ച്ചെ​ടു​ത്ത തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്ന​ത് അ​ത്യ​ന്തം ദൗ​ർ​ഭാ​ഗ്യ​ക​ര​വും അ​പ​ല​പ​നീ​യ​വു​മാ​യ സം​ഭ​വ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ സു​താ​ര്യ​വും നി​ഷ്പ​ക്ഷ​വു​മാ​യ അ​ന്വേ​ഷ​ണം അ​നി​വാ​ര്യ​മാ​ണ്. ഉ​ത്ത​ര​വാ​ദി​ക​ളാ​യ എ​ല്ലാ​വ​ർ​ക്കും എ​തി​രാ​യി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും, സ​മാ​ഹ​രി​ച്ച മു​ഴു​വ​ൻ തു​ക​യും അ​തി​ന്റെ യ​ഥാ​ർ​ഥ ഉ​ദ്ദേ​ശ്യ​ത്തി​നാ​യി​ത​ന്നെ ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്ക​ണം. ഇ​ത്ര​യും ക​ഴി​വു​കെ​ട്ട പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ഇ​ന്ത്യ​ൻ സ്കൂ​ൾ ബോ​ർ​ഡ് മാ​നേ​ജ്‌​മ​ന്റ് അ​ടി​യ​ന്ത​ര​മാ​യി രാ​ജി​വെ​ക്ക​ണം. അ​ങ്ങേ​യ​റ്റ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത​മി ല്ലാ​യ്മ​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വു​മാ​ണ് ഈ ​പ്ര​വൃ​ത്തി​യി​ൽ​നി​ന്നും മ​ന​സ്സി​ലാ​വു​ന്ന​ത്.

കേ​ര​ള​ത്തി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വി​ശ്വാ​സ​ത്തോ​ടെ പി​രി​ച്ചെ​ടു​ത്ത ഏ​താ​ണ്ട് 55 ല​ക്ഷം രൂ​പ​യോ​ളം ഇ​ങ്ങ​നെ വ​ക​മാ​റ്റി​യ​ത് ഗു​രു​ത​രൃ വി​ശ്വാ​സ​വ​ഞ്ച​ന​യും നൈ​തി​ക വീ​ഴ്ച​യു​മാ​ണ്. കേ​ര​ള​ത്തി​ന്റെ ദു​രി​ത​ത്തി​ൽ നാ​ടി​ന്റെ ന​ന്മ​ക്കാ​യി സ​മാ​ഹ​രി​ച്ച പ​ണം ദു​രു​പ​യോ​ഗം ചെ​യ്ത​ത് സ​മൂ​ഹ​ത്തി​ന്റെ അ​ന്ത​സ്സി​നെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്നു. ജ​ന​ങ്ങ​ളു​ടെ സ​ഹാ​നു​ഭൂ​തി​യും വി​ശ്വാ​സ​വും ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ത് കേ​ര​ള​ത്തി​നും പ്ര​വാ​സി സ​മൂ​ഹ​ത്തി​നും ഒ​രു​പോ​ലെ വേ​ദ​നാ​ജ​ന​ക​വും ല​ജ്ജാ​ക​ര​വു​മാ​യ കാ​ര്യ​മാ​ണ്.

‘ആ​നു​കൂ​ല്യ​ങ്ങ​ൾ സ്കൂ​ളു​ക​ൾ​ക്ക് ല​ഭി​ച്ചോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം’

2018ലെ ​മ​ഹാ​പ്ര​ള​യ സ​മ​യ​ത്ത് കേ​ര​ള​ത്തി​നാ​യി ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളി​ൽ​നി​ന്നും സ്വ​രൂ​പി​ച്ച അ​ര​ക്കോ​ടി​യോ​ളം രൂ​പ വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ചു എ​ന്ന ബോ​ർ​ഡ് ചെ​യ​ർ​മാ​ന്റെ പ്ര​തി​ക​ര​ണം ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.

മ​റ്റു സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ത്തി​നാ​യി ഈ ​തു​ക ചെ​ല​വ​ഴി​ച്ചു എ​ന്ന് പ​റ​യു​മ്പോ​ൾ ഇ​ത്ര​യും തു​ക അ​തി​നാ​യി ന​ൽ​കി​യോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണം. അ​തു​പോ​ലെ സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രാ​ല​യം പ്ര​ള​യ​ഫ​ണ്ട് സ്വ​രൂ​പി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​നെ​യാ​ണ്, പി​രി​ച്ച തു​ക ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ​നി​ന്നും ല​ഭി​ക്കാ​തെ​യാ​യ​പ്പോ​ൾ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് എ​ന്തു​കൊ​ണ്ട് മ​ന്ത്രാ​ല​യ​ത്തി​ൽ പ​രാ​തി​പ്പെ​ട്ടി​ല്ല? അ​തു​കൊ​ണ്ടു ത​ന്നെ ഈ ​വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ പ​ങ്കും സം​ശ​യാ​സ്പ​ദ​മാ​ണ്. കാ​ര​ണം ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഓ​ഫി​സ് മ​സ്‌​ക​ത്തി​ലെ ഇ​ന്ത്യ​ൻ സ്കൂ​ൾ പ​രി​സ​ര​ത്തി​നി​ന്നും മാ​റ്റ​ണം എ​ന്ന് കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​ത് ഇ​വി​ടെ​നി​ന്നും മാ​റ്റാ​തി​രി​ക്കാ​ൻ സ്കൂ​ൾ ഭ​ര​ണ​സ​മി​തി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​നെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന് കാ​ല​ങ്ങ​ളാ​യു​ള്ള ആ​രോ​പ​ണ​മാ​ണ്. ഇ​തി​നു പ്ര​ത്യു​പ​കാ​ര​മാ​യി ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മൗ​നം പാ​ലി​ച്ച​താ​ണോ എ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഭ​ര​ണ​സ​മി​തി​യു​ടെ കെ​ടു​കാ​ര്യ​സ്ഥ​ത​യു​ടെ ദൂ​ഷ്യ​ഫ​ലം ഇ​താ​ദ്യ​മാ​യ​ല്ല ര​ക്ഷി​താ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന​ത്. അ​ത് അ​വ​സാ​ന​ത്തേ​താ​കു​മെ​ന്ന പ്ര​തീ​ക്ഷ​യു​മി​ല്ല.

(പേ​ര് വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത ഒ​രു ര​ക്ഷി​താ​വ്)

‘ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല’

പ്ര​വാ​സി​ക​ളെ​യ​ട​ക്കം മാ​ന​സി​ക​മാ​യി വേ​ദ​നി​പ്പി​ച്ച ദു​ര​ന്ത​മാ​യി​രു​ന്നു 2018 ലെ ​കേ​ര​ള​ത്തി​ലെ പ്ര​ള​യം.

വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ ചി​ല്ല​റ​ക്കു​ടു​ക്ക​യ​ട​ക്കം പൊ​ട്ടി​ച്ച് കേ​ര​ള​ത്തി​നാ​യി ന​ൽ​കി​യ തു​ക​യാ​ണ് ഇ​പ്പോ​ൾ വ​ക​മാ​റ്റി​യ​ത്. രാ​ഷ്ട്രീ​യ മ​ത ഭേ​ദ​മ​ന്യേ ഒ​രു നാ​ടി​നെ സ​ഹാ​യി​ക്കാ​ൻ എ​ല്ലാ ഇ​ന്ത്യ​ക്കാ​രാ​യ കു​ട്ടി​ക​ളും പി​രി​ച്ചെ​ടു​ത്ത പ​ണ​മാ​ണ​ത്. ഒ​രു ര​ക്ഷി​താ​വും കേ​ര​ളീ​യ​നും ഭാ​ര​തീ​യ​നും എ​ന്ന​നി​ല​യി​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ഓ​രോ വി​ദ്യാ​ർ​ഥി​യും 10 റി​യാ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഫ​ണ്ട് ന​ൽ​കു​ന്നു​ണ്ട്. ഇ​തു​പോ​ലും ഇ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് സ്കൂ​ളു​ക​ൾ മി​ക്ക​തും ഉ​യ​ർ​ന്ന​ത്. എ​ന്നി​ട്ടും ഫ​ണ്ട് തി​ക​യു​ന്നി​ല്ല എ​ന്ന് പ​റ​യു​ന്ന​ത് സം​ശ​യാ​സ്പ​ദ​മാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു വി​ക​സ​ന​വും ഇ​വി​ടെ ന​ട​ക്കു​ന്നി​ല്ല. അ​തി​നാ​ൽ , ഇ​തി​ൽ അ​ഴി​മ​തി സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ബോ​ർ​ഡി​ലെ മ​ല​യാ​ളി അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​പോ​ലും കേ​ര​ള​ത്തി​ന് ഫ​ണ്ട് കൈ​മാ​റാ​ൻ ബോ​ർ​ഡ് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ച്ച​ത്.

Tags:    
News Summary - Controversy erupts over flood fund allocation; Indian School Board also falls on former governing body

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.