സ്കൂൾ സാമഗ്രികൾക്ക്​ പല വില ഈടാക്കുന്നതായി പരാതി

മ​സ്ക​ത്ത്​: സ്വ​ദേ​ശി സ്കൂ​ളു​ക​ളി​ൽ പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കാ​നി​രി​ക്കെ, പ​ഠ​ന സാ​മ​ഗ്രി​ക​ൾ​ക്ക്​ വി​ല ഉ​യ​ർ​ന്ന​താ​യി ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി. പ​ല ഷോ​പ്പു​ക​ളി​ലും അ​ധി​ക വി​ല​യാ​ണ്​ ഈ​ടാ​ക്കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സ്കൂ​ൾ ബാ​ഗു​ക​ൾ​ക്കും നോ​ട്ടു​ബു​ക്കി​നും പേ​ന​ക്കു​മൊ​ക്കെ വി​ല ഉ​യ​ർ​ന്ന​താ​യി സു​ൽ​ത്താ​ൻ അ​ൽ റ​വാ​ഹി എ​ന്ന ര​ക്ഷി​താ​വ്​ പ​റ​ഞ്ഞു.

'നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, ഓ​രോ ക​ട​യി​ലും ഓ​രോ വി​ല​യാ​ണ്​ ഈ​ടാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം എ​ന്‍റെ നാ​ലു മ​ക്ക​ൾ​ക്കു​ള്ള പ​ഠ​ന​സാ​മ​ഗ്രി​ക​ൾ 30 റി​യാ​ലി​ന്​ വാ​ങ്ങാ​ൻ സാ​ധി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം ഒ​രു കു​ട്ടി​ക്ക്​ മാ​ത്രം 50 റി​യാ​ൽ ചെ​ല​വാ​കു​ക​യാ​ണ്​' -അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്ന സ്കൂ​ൾ വി​പ​ണി സ്കൂ​ളു​ക​ൾ തു​റ​ക്കാ​റാ​യ​തോ​ടെ സ​ജീ​വ​മാ​യി​ട്ടു​ണ്ടെ​ന്ന്​ ഷോ​പ്പു​ട​മ​യാ​യ അ​ഹ​മ്മ​ദ്​ അ​ൽ ബ​ലൂ​ഷി പ​റ​ഞ്ഞു.

ക​ട​ലാ​സി​ന്​ വി​ല ഉ​യ​ർ​ന്ന​തി​നാ​ലാ​ണ്​ നോ​ട്ടു​ബു​ക്കി​ന്​ വി​ല കൂ​ട്ടേ​ണ്ടി വ​ന്ന​ത്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല ഉ​യ​ർ​ന്ന​ത്​ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൊ​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​റ​ക്കു​മ​തി ചെ​യ്യേ​ണ്ടി വ​ന്ന സാ​ധ​ന​ങ്ങ​ൾ​ക്കാ​ണ്​ വി​ല കൂ​ടി​യ​തെ​ന്നും അ​നാ​വ​ശ്യ​മാ​യി വി​ല ഉ​യ​ർ​ത്തു​ന്ന​തി​നെ​തി​രെ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ടെ​ന്നും ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ ​അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ലിം ബി​ൻ അ​ലി ബി​ൻ സ​ലിം അ​ൽ ഹ​ക്​​മാ​നി പ​റ​ഞ്ഞു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി ശ്ര​ദ്ധ​യി​ൽ​​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും വി​പ​ണി​യി​ൽ പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Tags:    
News Summary - Complaint of charging high prices for school materials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.