Posted On
date_range Updated On
date_range ആമിറാത്തിലെ സർക്കാർ ഭൂമി കയ്യേറ്റം; നടപടിയുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി
മസ്‌കത്ത്: ആമിറാത്തിൽ സർക്കാർ ഭൂമി കയ്യേറിയ സംഭവത്തിൽ മസ്‌കത്ത് മുനിസിപ്പാലിറ്റി നടപടി സ്വീകരിച്ചു. പബ്ലിക് പ്രോസിക്യൂഷന്റെയും റോയൽ ഒമാൻ പൊലീസിന്റെയും പിന്തുണയോടെ ഇതുസംബന്ധിച്ച കോടതി ഉത്തരവുകൾ മുനിസിപ്പാലിറ്റി നടപ്പാക്കി.
സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളെത്തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് മസ്‌കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. സർക്കാർ ഭൂമിയിലെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
അധികാരപരിധിയിലുള്ള ഇത്തരം നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നത് തുടരുമെന്നും അവ പരിഹരിക്കുന്നതിനും നേരിടുന്നതിനും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി വിശദമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.