മസ്കത്ത്: വ്യക്തികളുടെ മാന്യതക്കും അഭിമാനത്തിനും ഹാനികരമാവുന്ന വിധം അപകീർത്തിപ്പെടുത്തുകയോ, അധിക്ഷേപിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെ സൃഷ്ടിക്കുന്ന കണ്ടന്റുകൾ കുറ്റകൃത്യമാണെന്ന് വ്യക്തമാക്കി ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ. ഡിജിറ്റൽ കണ്ടന്റുകളിൽ കൃത്രിമമായി മാറ്റങ്ങൾ വരുത്തുന്നതും സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടും. ഇത്തരം കുറ്റങ്ങൾക്ക് പരമാവധി മൂന്ന് വർഷം വരെ തടവോ 5,000 ഒമാനി റിയാൽ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും ശിക്ഷയായി ലഭിക്കാം.
ഒരു വ്യക്തി ഒരിക്കലും പറയാത്ത കാര്യങ്ങൾ പറഞ്ഞതായോ, ചെയ്യാത്ത കാര്യങ്ങൾ ചെയ്തതായോ തോന്നിക്കുന്ന തരത്തിൽ ഡിജിറ്റൽ കോണ്ടന്റിൽ ചെറിയ മാറ്റം വരുത്തിയാലും അത് നിയമലംഘനമാകാമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒമാൻ സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 36/6, റോയൽ ഡിക്രി നമ്പർ 61/2026 പ്രകാരമാണ് ഈ വ്യവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.