മത്ര: മത്ര സൂഖിലെ കടകള്‍ക്കുള്ളിലും പുറത്തും കാമറ സ്ഥാപിക്കാൻ നിർദേശം. കഴിഞ്ഞ ദിവസം സൂഖിലെത്തിയ മസ്കത്ത് നഗരസഭ അധികൃതരാണ് നിർദേശം നൽകിയത്. കടകള്‍ കയറി പരിശോധിച്ച ഉദ്യോഗസ്ഥർ കാമറ സ്ഥാപിക്കാത്തവരോട് എത്രയുംപെെട്ടന്ന് കാമറകൾ ഘടിപ്പിക്കാൻ ആവശ്യപ്പെട്ടു. കടകളിലോ സൂഖിലോ ഉണ്ടാകുന്ന മോഷണം പോലുള്ള കുറ്റകൃത്യങ്ങള്‍ക്ക് പ്രധാന തെളിവായി കാമറയിലെ ദൃശ്യങ്ങൾ ഉപയോഗിക്കാനും കുറ്റവാളികളെ കണ്ടെത്താനും സാധിക്കും എന്നതിനാല്‍ പുതിയ നിര്‍ദേശം വ്യാപാരികള്‍ക്കും അനുഗ്രഹമാണ്. കൂടാതെ നിരയായി കടകളുള്ള സൂഖില്വെച്ച് വാങ്ങുന്ന സാധനങ്ങള്‍ മാറ്റിവാങ്ങാനായി ഉപഭോക്താക്കള്‍ വരുമ്പോള്‍ വാങ്ങിയ സ്ഥാപനം മനസ്സിലാകാതെ ഏതെങ്കിലും കടയില്‍ കയറി മാറ്റിത്തരാന്‍ ആവശ്യപ്പെടുന്നത് വഴിയുണ്ടാകുന്ന തര്‍ക്കങ്ങള്‍ ഒഴിവാക്കാനും ഇത് ഉപകരിക്കും. സാധനങ്ങള്‍ മറന്നുവെക്കുകയോ നഷ്ടപ്പെടുകയോ ചെയ്താൽ കടകളില്‍ ജോലി ചെയ്യുന്നവരെ സംശയിച്ച് പരാതിപ്പെടുന്നതു മൂലമുള്ള പ്രയാസങ്ങളിൽനിന്ന് രക്ഷപ്പെടാനും കാമറ സ്ഥാപിക്കുന്നതിലൂടെ സാധിക്കുമെന്ന് വ്യാപാരികൾ പറയുന്നു. മറന്നുവെക്കുന്ന സാധനങ്ങൾ എവിടെ വെച്ചുവെന്ന ധാരണയില്ലാതെ സംശയത്തിെൻറ അടിസ്ഥാനത്തില്‍ പരാതിപ്പെട്ട് പൊലീസ് സ്റ്റേഷന് കയറിയിറങ്ങേണ്ടി വന്ന അനുഭവങ്ങളുള്ള കച്ചവടക്കാർ നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.