കെ. രവീന്ദ്രൻ
മസ്കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. പാലക്കാട് കൊട്ടേക്കാട് കലിപ്പാറ വീട്ടിൽ കൃഷ്ണന്റെ മകൻ പുതുശ്ശേരി സ്വദേശി വടക്കേത്തറ കൃഷ്ണകൃപയിൽ കെ. രവീന്ദ്രൻ (55) ആണ് മരിച്ചത്. റുസ്താഖിലെ താമസസ്ഥലത്തു നിന്നു ജോലിസ്ഥലത്തേക്കു പോകാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് മരണം.
16 വർഷമായി മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അപകടം. അപകടം നടന്ന ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ദേവകി കൊമ്പി. ഭാര്യ: വിജയകുമാരി (നഴ്സ്, പാലക്കാട് ശാരദ നഴ്സിങ് ഹോം). മകൾ: അനുശ്രീ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു.സംസ്കാരം കഞ്ചിക്കോട് പൊതുശ്മശാനത്തിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.