Posted On
date_range Updated On
date_range ജബൽ ശംസിൽ വാഹനാപകടം; മൂന്ന് ഒമാനി പൗരൻമാർ മരിച്ചു
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ ജബൽ ശംസിൽ വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് ഒമാനി പൗരൻമാർ മരിച്ചു. ശനിയാഴ്ച രാവിലെയൊടെയായിരുന്നു സംഭവം. ഒരാളുടെ നില ഗുരുതരമാണെന്ന് റേയാൽ ഒമാൻ പൊലീസ് അറിയിച്ചു. നിയന്ത്രണംവിട്ട കാർ കൊക്കയിലേക്ക് മറിയുകയായിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. മസ്കത്ത് ഗവർണറേറ്റിലെ ബൗഷറിൽനിന്നുള്ളവരാണ് അപകടത്തിൽപ്പെട്ടതെന്നാണ് അറിയാൻ കഴിയുന്നത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. റോയൽ ഒമാൻ പൊലിസ് അധികൃതർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.