ഷീബ മേരി തോമസ്

ഹൈമയിൽ വാഹനാപകടം; മലയാളി നഴ്സ് മരിച്ചു

മസ്കത്ത്: ഒമാനിലെ ഹൈമയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. ദുബൈയിൽ നഴ്സായ ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതിൽ ഷീബ മേരി തോമസാണ് (33) മരിച്ചത്. ഏഴു പേർക്ക് പരിക്കേറ്റു. അൽവുസ്ത ഗവർണറേറ്റിലെ ഹൈമയിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

പെരുന്നാൾ അവധി ആഘോഷിക്കാൻ ദുബൈയിൽനിന്ന് സലാലയിലേക്ക് വരുമ്പോഴായിരുന്നു അപകടം. എട്ടുപേരടങ്ങുന്ന രണ്ടു കുടുംബമായിരുന്നു വാഹനത്തിൽ. ഹൈമക്ക് 50 കി.മീറ്റർ അകലെ ഇവർ സഞ്ചരിച്ച വാഹനം മറിഞ്ഞു. ഗുരുതര പരിക്കേറ്റ രണ്ടുപേരെ നിസ്വ ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം ഹൈമ ആശുപത്രിയിൽ. രാജു സജിമോനാണ് ഷീബയുടെ ഭർത്താവ്. പിതാവ്: തോമസ്. മാതാവ്: മറിയാമ്മ.

Tags:    
News Summary - Car accident in Haima; Malayalee nurse died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.