കെ​ട്ടി​ട നി​ർ​മാ​ണ നി​യ​മം വ​ർ​ഷാ​വ​സാ​ന​ത്തോ​ടെ പ്രാ​ബ​ല്യ​ത്തി​ൽ

മ​സ്ക​ത്ത്: കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം, പു​തു​ക്കിപ്പണി​യ​ൽ, അ​റ്റ​കു​റ്റപ്പണി​ക​ൾ എ​ന്നി​വ​ക്ക് അം​ഗീ​കാ​രം ന​ൽ​കി​ക്കൊ​ണ്ടു​ള്ള നി​യ​മം ഇൗ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ നി​ല​വി​ൽ വ​രും.

കെ​ട്ടി​ട​ങ്ങ​ളു​ടെ സാ​ങ്കേ​തി​വും ശാ​സ്ത്രീ​യ​വു​മാ​യ നി​ർ​മാ​ണ​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​താ​യി​രി​ക്കും പു​തി​യ നി​യ​മം. കെ​ട്ടി​ട​ങ്ങ​ളു​ടെ അ​ടി​ത്ത​റ, പ്ര​കൃ​തി​പ​ര​മാ​യ അ​വ​സ്ഥ​ക​ൾ, എ​ൻ​ജി​നീ​യ​റി​ങ് ത​ത്ത്വ​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളുന്ന​താ​യി​രി​ക്കും നി​യ​മം. ഒ​മാ​നി​ൽ നി​ർ​മി​ക്കു​ന്ന​തോ പു​തു​ക്കി പ​ണി​യു​ന്ന​തോ ആ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ ഇ​തി​ലു​ണ്ടാ​വും.

കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്, സു​ര​ക്ഷ, പൊ​തു​ജ​നാ​രോ​ഗ്യം എ​ന്നി​വ ഉ​റ​പ്പു​വ​രു​ത്തു​ന്ന രീ​തി​യാ​ലാ​യി​രി​ക്ക​ണം കെ​ട്ടി​ടം നി​ർ​മി​ക്കേ​ണ്ട​ത്.

പൊ​തു​നി​യ​മ​ങ്ങ​ൾ, ശ​ക്തി, കാ​ര്യ​ക്ഷ​മ​ത, സു​സ്ഥി​ര​ത, നി​ല​വി​ലു​ള്ള​തും പ​ര​മ്പ​രാ​ഗ​ത കെ​ട്ടി​ട​ങ്ങ​ളും, പ്ല​മ്പി​ങ്, മെ​ക്കാ​നി​ക്ക​ൽ സാ​നി​റ്റ​റി സം​വി​ധാ​നം എ​ന്നി​ങ്ങ​നെ ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് കെ​ട്ടി​ട നി​യ​മം കാ​ര്യ​മാ​യി ഊ​ന്ന​ൽ ന​ൽ​കു​ക. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ഡ് കൗ​ൺ​സി​ലാ​യി​രി​ക്കും നി​യ​മ നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

നി​യ​മം അ​റ​ബി ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ഇ​തി​ലെ പൊ​തു നി​യ​മം ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തി​ലും ബാ​ക്കി​യു​ള്ള​വ അ​ടു​ത്ത വ​ർ​ഷ​വും ന​ട​പ്പി​ലാ​വും. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ കോ​ഡ് കൗ​ൺ​സി​ലും പാ​ർ​പ്പി​ട ന​ഗ​ര പ്ലാ​നി​ങ് മ​ന്ത്രാ​ല​യ​വും സ​ഹ​ക​രി​ച്ചു​കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും മ​റ്റും പ​രി​ശീ​ല​നം ന​ൽ​കാ​നു​ള്ള ശി​ൽ​പ​ശാ​ല അ​ടു​ത്ത മാ​സം സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.

കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ ഉ​പ​ഗ​യാ​ഗി​ക്കു​ന്ന കെ​ട്ടി​ട ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​രം, ഗു​ണ​മേ​ന്മ, വി​ല, പ്ര​ദേ​ശി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മൂ​ല്യം എ​ന്നി​വ​യും നി​യ​മം വ​ഴി നി​യ​ന്ത്രി​ക്കും.

കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ ചെ​ല​വ് കു​റ​ക്കാ​നും സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കാ​നും നി​യ​മ​ങ്ങ​ൾ സ​ഹാ​യ​ക​മാ​വും. തീ​പി​ടി​ത്ത​മു​ണ്ടാ​കു​മ്പോ​ൾ ര​ക്ഷ​പ്പെ​ടാ​നു​ള്ള സം​വി​ധാ​നം രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും നി​യ​മ​ത്തി​ലു​ണ്ടാ​വും. താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ൽ വെ​ള്ള​പ്പൊ​ക്കം, ഭൂ​മി​കു​ലു​ക്കം സാ​ധ്യ​ത​ക​ളു​ള്ള മേ​ഖ​ല​ക​ളി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക മാ​ർ​ഗ നി​ർ​ദേ​ശം ഉ​ണ്ടാ​കും. 

Tags:    
News Summary - Building Construction Act to come into force by year-end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.