മസ്കത്ത്: ജനന, മരണ സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായകരമായ രീത ിയിൽ ഇലക്ട്രോണിക് സംവിധാനം ക്രമീകരിച്ചതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ആർ. ഒ.പിയുടെ സിവിൽ രജിസ്ട്രിയെ 200ലധികം ആരോഗ്യ സ്ഥാപനങ്ങളുമായി ഇലക്ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുകയാണ് ചെയ്തതെന്ന് ആർ.ഒ.പി സിവിൽ സ്റ്റാറ്റസ് വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ അലി സൈഫ് അൽ മർബൂയി പറഞ്ഞു. ആശുപത്രികളിൽ നടക്കുന്ന ജനനവും മരണവും സംബന്ധിച്ച വിവരങ്ങൾ സിവിൽ സ്റ്റാറ്റസ് സംവിധാനത്തിലേക്ക് എളുപ്പത്തിൽ കൈമാറാൻ ഇതുവഴി സാധിക്കുന്നു. ഇതുവഴി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനുള്ള നടപടികൾക്ക് വേഗം വർധിക്കും. ഇ-ഗവൺമെൻറ് സംവിധാനങ്ങളുടെ നടത്തിപ്പിൽ ആർ.ഒ.പി വിജയകരമായ നേട്ടം കൈവരിച്ചതായും സൈഫ് അൽ മർബൂയി പറഞ്ഞു. മറ്റ് സർക്കാർ വകുപ്പുകളുമായുള്ള ഇലക്ട്രോണിക് കണക്ടിവിറ്റി കൂടുതലായി നടപ്പാക്കിയത് വഴിയാണ് ഇത് സാധ്യമായത്.
ആശുപത്രികളെ ബന്ധിപ്പിച്ചതു വഴി സിവിൽ രജിസ്ട്രിയിലെ ഒമാനി താമസക്കാരെ സംബന്ധിച്ച കൃത്യമായതും ഏറ്റവും പുതിയതുമായ വിവരങ്ങൾ ലഭിക്കും. സ്മാർട്ട് സിവിൽ െഎ.ഡി കാർഡിലെ ബയോമെട്രിക് വിവരങ്ങൾ ഉപയോഗിച്ച് ആളുകളെ എളുപ്പത്തിൽ തിരിച്ചറിയാനും സാധിക്കും. അപകടങ്ങളിലും മറ്റും പെട്ട് പരിക്കേൽക്കുകയും മരിക്കുകയും ചെയ്യുന്നവരെ തിരിച്ചറിയുന്നതിനുള്ള കാലതാമസം ഒഴിവാക്കുകയും ചെയ്യും. നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളും ആളുകളെ തിരിച്ചറിയാൻ സ്മാർട്ട് സിവിൽ കാർഡിലെ വിവരങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും ബ്രിഗേഡിയർ സൈഫ് അൽ മബ്റൂയി പറഞ്ഞു. 15 വയസ്സ് പൂർത്തിയായവർക്കാണ് സ്മാർട്ട് സിവിൽ െഎ.ഡി കാർഡ് ലഭിക്കുക. വ്യക്തിവിവരങ്ങൾ സംബന്ധിച്ച ദേശീയ റഫറൻസ് സൂചികയായി സിവിൽ രജിസ്ട്രിയെ മാറ്റണമെന്നതാണ് റോയൽ ഒമാൻ പൊലീസിെൻറ കാഴ്ചപ്പാടെന്നും ഇതിന് എല്ലാ സർക്കാർ ഏജൻസികളെയും സിവിൽ രജിസ്ട്രിയുമായി ബന്ധിപ്പിക്കണമെന്നും ഡയറക്ടർ ജനറൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.