ബൂസ്റ്റർ ഡോസ്: കൂടുതൽ സ്വകാര്യ ആശുപത്രികളിൽ സൗകര്യം
മസ്കത്ത്: കോവിഡിനെതിരെയുള്ള സൗജന്യ ബൂസ്റ്റർ ഡോസെടുക്കാനുള്ള സ്വകാര്യ ആശുപത്രികളിലെ സൗകര്യം വിപുലപ്പെടുത്തി ആരോഗ്യമന്ത്രാലയം.
അൽ ഖുവൈറിലെ സാഗർ പോളി ക്ലിനിക്, തെക്കൻ അസൈബിയിലെ അൽ മുസാൻ ഒയാസിസ് എന്നീ സ്ഥാപനങ്ങളിൽനിന്നുകൂടി സൗജന്യ ബൂസ്റ്റർ ഡോസെടുക്കാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ സൗജന്യ ബൂസ്റ്റർ ഡോസ് ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ എണ്ണം അഞ്ചായി.
ബദർ അൽ സമാ മെഡിക്കൽ ഗ്രൂപ് (എല്ലാ ബ്രാഞ്ചുകളിലും), റൂവിയിലെ ബോംബെ മെഡിക്കൽ കോംപ്ലക്സ്, അമിറാത്തിലെ അഡ്ലൈഫ് ഹോസ്പിറ്റൽ, സീബ് മാർക്കറ്റിലെ മെഡിക്കൽ കെയർ സെൻറർ എന്നിവിടങ്ങളിൽനിന്ന് സൗജന്യ ബൂസ്റ്റർ ഡോസ് എടുക്കാനുള്ള സൗകര്യം കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയിരുന്നു.
സ്വദേശികൾക്കും വിദേശികൾക്കും വാക്സിൻ ലഭിക്കും. അതേസമയം, എന്നുമുതലാണ് വാക്സിൻ ലഭിക്കുക എന്നതിനെക്കുറിച്ച് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.