മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഭരണസമിതിയിലേക്കുള്ള വോെട്ടടുപ്പ് ശനിയാഴ്ച നടക് കും. രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചു വരെ െഎ.എസ്.എം മൾട്ടിപർപ്പസ് ഹാളിലാണ് േവാെ ട്ടടുപ്പ്. രാത്രിയോടെ ഫലപ്രഖ്യാപനവും ഉണ്ടാകും. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൽനി ന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ നടക്കുക.
വോട്ടർമാർ തിരിച്ചറിയൽ രേഖയായി റെസിഡൻറ് കാർഡ് കൊണ്ടുപോകണം. മറ്റു രേഖകളും തിരിച്ചറിയൽ കാര്‍ഡുകളുടെ കോപ്പിയും സ്വീകരിക്കില്ല. വിദ്യാർഥികളുടെ ജി.ആർ നമ്പറും ൈകവശം വെക്കണം. സ്കൂളിെൻറ പ്രധാന ഗേറ്റ് വഴിയാകും പ്രവേശനം. വോട്ടർമാരായ രക്ഷാകർത്താക്കളെ മാത്രമേ സ്കൂൾ പരിസരത്തേക്ക് പ്രവേശിപ്പിക്കൂ. സുൽത്താെൻറ മരണത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ദുഃഖാചരണത്തിന് വോെട്ടടുപ്പ് ഏതെങ്കിലും തരത്തിലുള്ള ലംഘനമാകാതിരിക്കാൻ കരുതൽ വേണമെന്നും തെരഞ്ഞെടുപ്പ് കമീഷണർ സർക്കുലറിൽ അറിയിച്ചു.
ജനവരി 11ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ നിര്യാണത്തെ തുടർന്നാണ് മാറ്റിയത്. ആറ് മലയാളികൾ അടക്കം 11 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ. സിറാജുദ്ദീന്, സെല്‍വിച്ചന്‍ ജേക്കബ്, നിതീഷ് സുന്ദരേശന് എന്നിവർ ഇക്കുറിയും മത്സരരംഗത്തുണ്ട്. ശാബു ഗോപി, അംബുജാക്ഷൻ, പി. ഹരിദാസ് എന്നീ മലയാളികൾക്ക് ഒപ്പം ദേവ്സിങ് പാട്ടീല്‍, സയിദ് സല്മാന്, അനില്‍ കുമാര്‍, എൻ. പൊന്നമ്പലം, ശിവകുമാര്‍ മാണിക്യം എന്നിവരാണ് മറ്റു മത്സരാർഥികൾ. 8354 വിദ്യാര്‍ഥികള്‍ അധ്യയനം നടത്തുന്ന മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ 5722 രക്ഷിതാക്കൾക്ക് വോട്ടവകാശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.