Posted On
date_range Updated On
date_range ‘ബിരിയാണി ഫിയസ്റ്റ 2023’ ഇന്ന്
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി മബേല ഏരിയാ കമ്മിറ്റിയുടെ പത്താം വാർഷിക മഹാ സമ്മേളനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ബിരിയാണി ഫിയസ്റ്റ 2023’ ചിക്കൻ ബിരിയാണി പാചക മത്സരം വെള്ളിയാഴ്ച റുമൈസ് ഫാം ഹൗസിൽ നടക്കും.
മത്സരത്തിൽ മുൻകൂർ രജിസ്റ്റർ ചെയ്ത അമ്പതോളംപേർ പങ്കെടുക്കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. പരിപാടിയോടനുബന്ധിച്ചു കുട്ടികൾക്കായുള്ള വിവിധ ഗെയിമുകളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് മബേല കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.