മസ്കത്ത്: രണ്ടിടങ്ങളിൽ താമസകേന്ദ്രങ്ങളിൽ തീപിടിത്തം. ബോഷറിലും അൽ ഖൂദിലുമാണ് തിങ്കളാഴ്ച തീപിടിത്തമുണ്ടായത്. ബോഷറിൽ നിർമാണപ്രവൃത്തി നടക്കുന്ന സ്ഥലത്താണ് തീപിടിത്തമുണ്ടായതെന്നറിയുന്നു. പുലർച്ചയുണ്ടായ അഗ്നിബാധയിൽ 13 താൽക്കാലിക താമസകേന്ദ്രങ്ങൾ കത്തിനശിച്ചു. ഇവിടെ നിർത്തിയിട്ടിരുന്ന ഒമ്പത് വാഹനങ്ങളും കത്തിനശിച്ചിട്ടുണ്ട്. സംഭവത്തിൽ ആർക്കും പരിക്കില്ല. മൊത്തം നാശനഷ്ടത്തെ കുറിച്ച് അറിവായിട്ടില്ല. സിവിൽ ഡിഫൻസ് സംഘം ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണവിധേയമാക്കിയത്.
അൽഖൂദ് സൂഖിനടുത്ത് മലയാളി കുടുംബം താമസിച്ചിരുന്ന വില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് അഗ്നിബാധയുണ്ടായത്. എ.സിയിൽനിന്നാണ് തീ പടർന്നത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നറിയുന്നു. പുക പടർന്നതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീകളും കുട്ടികളും പുറത്തേക്കിറങ്ങി. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകുന്നതിനുമുമ്പ് സിവിൽ ഡിഫൻസ് എത്തി തീയണച്ചു. വേനൽ കടുത്തതോടെ തീപിടിത്തങ്ങൾ പതിവായിട്ടുണ്ട്. ഷോർട്ട്സർക്യൂട്ടാണ് കൂടുതൽ സംഭവങ്ങളിലും വില്ലൻ. നിലവാരമില്ലാത്ത വയറിങ്ങും തീപിടിത്തത്തിന് കാരണമാക്കുമെന്നും ജാഗ്രത പാലിക്കണമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.