ബാത്തിന എക്സ്പ്രസ് വേയിൽ വാഹനാപകടം: കണ്ണൂർ സ്വദേശി മരിച്ചു

മസ്കത്ത്: ബാത്തിന എക്സ്പ്രസ് വേയിൽ ട്രക്ക് ടയർ പൊട്ടി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. മാവിലാ യി മാച്ചേരിൽ കേളോത്ത് ഷുക്കൂറി​​െൻറ മകൻ ഷഫീഖ് (28) ആണ് മരിച്ചത്. താജ് അൽ ഫലജ് ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പിലെ ജീവനക ്കാരനായിരുന്നു. എക്സ്പ്രസ് വേയിൽ ലിവക്കും ഫലജിനുമിടയിൽ വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് ഷഫീഖ് സഞ്ചരിച്ച ത്രീ ടൺ ട്രക്ക് അപകടത്തിൽ പെട്ടത്.

റുസൈലിൽ നിന്ന് പച്ചക്കറി എടുത്ത ശേഷം തിരിച്ച് വരും വഴിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്കിൽ നിന്ന് തെറിച്ചുവീണ ഷഫീഖി​​െൻറ ദേഹത്തേക്ക് വാഹനം വീഴുകയായിരുന്നു. ട്രക്ക് ഒാടിച്ചിരുന്ന പാക്കിസ്ഥാൻ സ്വദേശിക്ക് അപകടത്തിൽ പരിക്കുണ്ട്. എട്ട് വർഷമായി ഷഫീഖ് ഒമാനിലുണ്ട്. നസീമ മാതാവും ഫാത്തിമ ഭാര്യയുമാണ്.

ഒരു വയസുള്ള നഫീസ ഏക മകളാണ്. ഒമാനിൽ സന്ദർശക വിസയിലുണ്ടായിരുന്ന കുടുംബം ഒരുമാസം മുമ്പാണ് തിരിച്ചുപോയത്. സുഹാറിലെ മിനിസ്ട്രി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.

Tags:    
News Summary - Bathinda Express Way Kannur Native Dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.