മസ്കത്ത്: സുൽത്താനേറ്റിലെ പ്രധാന റോഡ് നിർമാണ പദ്ധതികളിൽ ഒന്നായ ബാത്തിന എക്സ്പ്രസ്വേ പൂർണമായും ഗതാഗത സജ്ജമാകുന്നു. പദ്ധതിയുടെ അവസാനഘട്ടം മേയ് ഏഴിന് ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. ഗതാഗത വാർത്താവിനിമയ മന്ത്രി ഡോ. അഹ്മ്മദ് അൽ ഫുതൈസിയുടെ നേതൃത്വത്തിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അവസാനഘട്ട ജോലികൾ വിലയിരുത്തി.
ഒമാനിലെ ഏറ്റവും വലിയ റോഡ് നിർമാണ പദ്ധതികളിലൊന്നുകൂടിയായ അൽ ബാത്തിന എക്സ്പ്രസ്വേക്ക് 272 കിലോമീറ്ററാണ് മൊത്തം ദൈർഘ്യം. മസ്കത്ത് എക്സ്പ്രസ്വേ അവസാനിക്കുന്ന ഹൽബാനിൽനിന്ന് തുടങ്ങി യു.എ.ഇ അതിർത്തിയായ ഖത്മത്ത് മലാഹ വരെ നീളുന്ന റോഡ് നിർമാണം പൂർത്തിയാകുന്നതോടെ മസ്കത്തിൽനിന്ന് യു.എ.ഇയിലേക്കുള്ള യാത്ര എളുപ്പമാകും.
ആറു പ്രധാനഘട്ടങ്ങളായി തിരിച്ചാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. അഞ്ച് ഇൻറർചേഞ്ചുകളും ഉണ്ട്. ഒാരോ വശത്തേക്കും നാലുവരി വീതമുള്ള റോഡിെൻറ മധ്യത്തിൽ നാലു മീറ്റർ വീതിയിലുള്ള മീഡിയനും ഉണ്ട്. ബർക്ക വിലായത്തിലെ അൽ ഫിലൈജ് റൗണ്ട് എബൗട്ടിൽനിന്ന് റുസ്താഖ് വിലായത്ത് വരെ നീളുന്നതാണ് ആദ്യഘട്ടം. റുസ്താഖിൽനിന്ന് സുവൈഖ് വരെ രണ്ടാംഘട്ടവും സഹം വരെ മൂന്നാം ഘട്ടവും സുഹാർ വരെ നാലാം ഘട്ടവും ലിവ വരെ അഞ്ചാം ഘട്ടവും അവിടെ നിന്ന് ഖത്മത്ത് മലാഹ വരെയുമാണ് ആറാംഘട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.