ഡ്രിഫ്റ്റിങ് അപകടം; രക്ഷപ്പെട്ട ഡ്രൈവർ അറസ്റ്റിൽ

മസ്‌കത്ത്: ഡ്രിഫ്റ്റിങ് പ്രകടനത്തിനിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം വരുത്തിയ ശേഷം രക്ഷപ്പെട്ട ഡ്രൈവറെ റോയൽ ഒമാൻ അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജലാൻ ബാനി ബു അലി വിലായത്തിലാണ് സംഭവം. അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നെന്ന്

തെക്കൻ ശർഖിയ്യ ഗവർണറേറ്റ് കമാൻഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തുടർന്ന് ഇയാൾ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - Drifting accident; Driver who escaped arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.