മസ്‌കത്ത് ഗവർണർ സയ്യിദ് ബിലാറബ് കുവൈത്ത് അംബാസഡറുമായി കൂടിക്കാഴ്ച നടത്തുന്നു
മസ്‌കത്ത്: സംസ്ഥാന മന്ത്രിയും മസ്‌കത്ത് ഗവർണറുമായ സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽസഈദ് കുവൈത്ത് അംബാസഡർ ഡോ. മുഹമ്മദ് നാസർ അൽ ഹജ്രിയെ സ്വീകരിച്ചു. ഒമാനും കുവൈത്തും തമ്മിലുള്ള സഹോദരബന്ധങ്ങൾ സംഭാഷണത്തിൽ അവലോകനം ചെയ്തു. വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.രാജ്യങ്ങളുടെ പുരോഗതിയുടെയും സമൃദ്ധിയുടെയും ലക്ഷ്യങ്ങൾക്കുമായി പരസ്പര സഹകരണം വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഇരുപക്ഷവും ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.