കുവൈത്ത് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണം; ഒമാൻ ശക്തമായി അപലപിച്ചു

മസ്‌കത്ത്: ഇറാഖിലെ ബസ്‌റയിലുള്ള കുവൈത്ത് കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ ഒമാൻ സുൽത്താനേറ്റ് ശക്തമായി അപലപിച്ചു. നയതന്ത്ര കാര്യാലയങ്ങളുടെ സംരക്ഷണവും ഉദ്യോഗസ്ഥരുടെ സുരക്ഷയും ഉറപ്പുനൽകുന്ന അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങളുടെയും കരാറുകളുടെയും ലംഘനമാണ് ഈ ആക്രമണമെന്ന് ഒമാൻ വിശേഷിപ്പിച്ചു.

ഒമാൻ വിദേശകാര്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇത്തരം നടപടികളോടുള്ള തങ്ങളുടെ പൂർണ്ണമായ വിയോജിപ്പ് അറിയിച്ചത്. എല്ലാ സാഹചര്യങ്ങളിലും നയതന്ത്ര-കോൺസുലർ ദൗത്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കണമെന്നും, നയതന്ത്ര ബന്ധങ്ങൾ സംബന്ധിച്ച വിയന്ന കൺവെൻഷൻ കൃത്യമായി പാലിക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

Tags:    
News Summary - Oman strongly condemns attack on Kuwaiti consulate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.