വന്യജീവികൾക്ക് തണലായി ബർകയിലെ പുനരധിവാസ കേന്ദ്രം

മ​സ്​​ക​ത്ത്: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ബ​ർ​ക​യി​ലെ വ​ന്യ​ജീ​വി പു​ന​ര​ധി​വാ​സ പ്ര​ജ​ന​ന േക​ന്ദ്രം ഒ​മാ​നി​ലെ വ​ന്യ​ജീ​വി​ക​ൾ​ക്ക് ത​ണ​ലു​മേ​കു​ന്ന പ്ര​ധാ​ന സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. ബ​ർ​ക പൊ​തു​പാ​ർ​ക്കി​ന് പി​ൻ​ഭാ​ഗ​ത്താ​യി 2001ലാ​ണ് ഇൗ ​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. 33,000 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്​​തൃ​തി​യി​ലു​ള്ള ഇൗ ​കേ​ന്ദ്ര​ത്തി​ൻെ​റ മേ​ൽ​നാേ​ട്ട ചു​മ​ത​ല തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ് പ​രി​സ്ഥി​തി സ​മി​തി​ക്കാ​ണ്. ഒ​മാ​ൻെ​റ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കു​ന്ന​തി​നോ​ടൊ​പ്പം ഇ​വ​യെ ര​ക്ഷി​ക്കാ​നും പു​ന​ര​ധി​വ​സി​പ്പി​ക്കാ​നും പ്ര​ജ​ന​നം ന​ട​ത്താ​നും അ​വ​സ​രം ഒ​രു​ക്കു​ന്നു. പ്രാ​ദേ​ശി​ക വ​ന്യ​ജീ​വി​ക​ളെ അ​വ​​ക്ക്​ അ​നു​യോ​ജ്യ​മാ​യ പ​രി​സ്ഥി​തി ഒ​രു​ക്കി​യാ​ണ് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​ത്.

അ​പ​ക​ട​വും രോ​ഗ​വും ഉ​ണ്ടാ​വു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും പ​ക്ഷി​ക​ൾ​ക്കും വൈ​ദ്യ​സം​ര​ക്ഷ​ണം ന​ൽ​കു​ക​യും പു​ന​ര​ധി​വ​സി​പ്പി​ക്കു​ക​യും അ​വ​യു​ടെ പ്ര​ജ​ന​ന​ത്തി​ന് ആ​വ​ശ്യ​മാ​യ പ്ര​ത്യേ​ക ശ്ര​ദ്ധ​യും സൗ​ക​ര്യ​വു​മൊ​രു​ക്കു​ക​യു​മാ​ണ് സെൻറ​റി​ൻെ​റ ല​ക്ഷ്യ​മെ​ന്ന് സ്ഥാ​പ​ന​ത്തി​ൻെ​റ സൂ​പ്പ​ർ​വൈ​സ​ർ ത​ലാ​ൽ ബി​ൻ നാ​സ​ർ അ​ൽ ഖു​ദൈ​രി പ​റ​ഞ്ഞു. വ​ന്യ​മൃ​ഗ സം​ര​ക്ഷ​ണ വി​ഷ​യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഉ​പ​ദേ​ശ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​ക​ലും സെൻറ​റി​ൻെ​റ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പെ​ട്ട​താ​ണ്.

ഒ​മാ​നി​ൽ ക​ണ്ടു​വ​രു​ന്ന അ​റേ​ബ്യ​ൻ മാ​നു​ക​ൾ, ക​ല​മാ​നു​ക​ൾ, ചെ​റി​യ ഇ​നം മാ​നു​ക​ൾ എ​ന്നി​വ​ക്ക്​ പ്ര​ജ​ന​ന സൗ​ക​ര്യ​മൊ​രു​ക്കു​ക​യും വം​ശ​നാ​ശ ഭീ​ഷ​ണി​യു​ള്ള പ​ക്ഷി​ക​ൾ​ക്കും മ​റ്റും സം​ര​ക്ഷ​ണം ന​ൽ​കു​ന്നു​മു​ണ്ട്. അ​റേ​ബ്യ​ൻ മാ​നു​ക​ളു​ടെ പ്ര​ജ​ന​ന പ​ദ്ധ​തി 2005 മു​ത​ൽ ന​ട​പ്പാ​ക്കി​യി​രു​ന്നു. അ​ൽ ശ​ർ​ഖി​യ്യ​യി​ലെ അ​സു​ല​യി​ൽ പ്ര​കൃ​തി സം​ര​ക്ഷ​ണ േക​ന്ദ്ര​ത്തി​ൽ​നി​ന്ന് കൊ​ണ്ടു​വ​ന്ന 16 അ​റേ​ബ്യ​ൻ മാ​നു​ക​ൾ​ക്ക് പ്ര​ജ​ന​ന​ത്തി​ലും കു​ട്ടി​ക​ളെ വ​ള​ർ​ത്ത​ലി​നും പ്ര​കൃ​തി​ക്കി​ണ​ങ്ങു​ന്ന രീ​തി​യി​ലു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു.

2013ൽ 60 ​അ​റേ​ബ്യ​ൻ ക​ല​മാ​നു​ക​ളെ​യും അ​ഞ്ച് ചെ​റു മാ​നു​ക​ളെ​യും റോ​യ​ൽ കോ​ർ​ട്ട് എ​ഫേ​ഴ്​​സി​ൻെ​റ വ​ന്യ​ജീ​വി പ്ര​സ​വ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് സെൻറ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. 

Tags:    
News Summary - Barka Rehabilitation Center as a shade for wildlife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.