മജ്ലിസുശൂറ ഒാഫിസ് യോഗം
മസ്കത്ത്: ബാങ്കിങ്-ധനകാര്യ മേഖലയിലെ മുതിർന്ന തസ്തികകൾ സ്വദേശിവത്കരിക്കുന്നത് മജ്ലിസുശൂറ ഒാഫിസ് ചർച്ചചെയ്തു. വിഷയം ശൂറയുടെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിയുടെ പരിഗണനക്കു വിടാൻ യോഗം തീരുമാനിച്ചു.
ഒമാനിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ഒൗദ്യോഗിക ഭാഷയായി അറബി നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യവും ശൂറ കമ്മിറ്റി ചർച്ചചെയ്തു.
സ്വകാര്യ കമ്പനികളിൽ ഭൂരിപക്ഷവും ചില പൊതുമേഖല സ്ഥാപനങ്ങളും ഇംഗ്ലീഷാണ് ഒൗദ്യോഗിക ഭാഷയായി ഉപയോഗിക്കുന്നത്. ഇത് സ്വകാര്യവത്കരണ ശ്രമങ്ങളെ ബാധിക്കുന്നുണ്ടെന്നും ശൂറ ഒാഫിസ് വിലയിരുത്തി.
വിഷയം കൂടുതൽ ചർച്ചകൾക്കായി മീഡിയ ആൻഡ് കൾചർ, യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റിക്ക് വിടാനും യോഗം തീരുമാനിച്ചു. ഒമാൻ മൈനിങ് കമ്പനിയിലെയും മിനറൽസ് ഡെവലപ്മെൻറ് ഒമാനിലെയും സാമ്പത്തിക പ്രതിസന്ധിയും അവിടത്തെ സ്വദേശി തൊഴിലാളികളുടെ ഭാവിയും യോഗത്തിൽ ചർച്ചക്കെത്തി. വിഷയം മന്ത്രിസഭ കൗൺസിലിെൻറ പരിഗണനക്കായി യോഗം കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.