?????????? ?????????? ???????????????? ???? ??????????? ?? ??????? ????????? ???????? ??????????????? ???????? ???

‘ബഹ്‌റൈന്‍ സ്ത്രീകളും എഞ്ചിനീയറിങ്ങും’: സമ്മേളനത്തിന് തുടക്കമായി

മനാമ: ‘ബഹ്‌റൈന്‍ സ്ത്രീകളും എഞ്ചിനീയറിങ്ങും’ എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനത്തിന് കഴിഞ്ഞ ദിവസം തുടക്കമായി. രാജപത്‌നിയും ബഹ്‌റൈന്‍ വനിത സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സണുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന സമ്മേളനം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ അബ്​ദുല്ല ആല്‍ഖലീഫ ഉദ്ഘാടനം ചെയ്തു.

എഞ്ചിനീയറിങ് മേഖലയില്‍ ബഹ്‌റൈനില്‍ നിന്നുള്ള സ്ത്രീകള്‍ കൂടുതല്‍ മികവ് തെളിയിക്കുന്നതിന് സമ്മേളനം വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്യവെ പറഞ്ഞു. ഈസ കൾചറല്‍ സ​​െൻററില്‍ ആരംഭിച്ച സമ്മേളനം ബഹ്‌റൈന്‍ വനിത സുപ്രീം കൗണ്‍സില്‍, ബഹ്‌റൈന്‍ എഞ്ചിനീയേഴ്‌സ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ്​ സംഘടിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എഞ്ചിനീയറിങ് മേഖലയില്‍ ബഹ്‌റൈനിലെ സ്ത്രീകള്‍ നടത്തിയ മുന്നേറ്റവും അവരുടെ പങ്കാളിത്തവും സമ്മേളനം ചര്‍ച്ച ചെയ്യും. 

Tags:    
News Summary - bahrain womens and engineering-Bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.